റിനോ ലോഡ്ജി സ്റ്റെപ്‌വേ വേരിയന്റ് ജൂണില്‍ ലോഞ്ച് ചെയ്യും
ഫ്രഞ്ച് കാര്‍നിര്‍മാതാവായ റിനോ ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് ലോഡ്ജിഎംപിവി ഇന്ത്യയിലേക്കു കൊണ്ടുവന്നത്. റിനോ പുറത്തിറക്കുന്ന ആദ്യത്തെ എംപിവി മോഡലാണിത്. 'മോസ്റ്റ് ലോഡ്ജിക്കല്‍ വെഹിക്കിള്‍ ഫോര്‍ ഇന്ത്യന്‍സ്' എന്നാണ് ലോഡ്ജിയുടെ പരസ്യവാചകം. വിലനിലവാരവും വാഹനത്തിന്റെ അകസൗകര്യവുമെല്ലാം നോക്കിയാല്‍ ഇത് അക്ഷരാര്‍ത്ഥത്തില്‍ ശരിയാണെന്നു കാണാം.
പുതിയ വാര്‍ത്തകള്‍ പറയുന്നത് ലോഡ്ജിയുടെ ഒരു പ്രീമിയം പതിപ്പ് വിപണിയിലെത്തുന്നതിനെക്കുറിച്ചാണ്. ഈ വാഹനത്തെക്കുറിച്ച് കൂടുതല്‍ വായിക്കാം താഴെ.

സ്റ്റെപ്‌വേ എന്ന പേരിലാണ് റിനോ ലോഡ്ജിയുടെ പുതിയ വേരിയന്റ് അവതരിപ്പിക്കുക. നടപ്പ് മാസത്തില്‍ തന്നെ ഈ പതിപ്പ് ലോഞ്ച് ചെയ്യുമെന്നാണ് വാര്‍ത്തകള്‍ പറയുന്നത്.

നിലവില്‍ ലോഡ്ജിയുടെ ഏറ്റവും ഉയര്‍ന്ന വേരിയന്റായ ആര്‍എക്‌സ്‌സെഡ് വില്‍ക്കുന്നത് 11,79,000 രൂപ എക്‌സ്‌ഷോറൂം വിലയിലാണ്. ഇതില്‍നിന്ന് 60,000 മുതല്‍ 65,000 വരെ വിലക്കൂടുതല്‍ പുതിയ പതിപ്പിനുണ്ടാകുമെന്നാണ് പ്രതീക്ഷ.

ലോഡ്ജി സ്റ്റെപ്‌വേയുടെ ബുക്കിങ് ഇതിനകം തന്നെ തുടങ്ങിയിട്ടുണ്ട്. രാജ്യത്തെ ഏതൊരു അംഗീകൃത റിനോ ഷോറൂമിലും വാഹനം ബുക്ക് ചെയ്യാവുന്നതാണ്.

1.5 ലിറ്റര്‍ ശേഷിയുള്ള കെ9കെ ഡീസല്‍ എന്‍ജിനാണ് ലോഡ്ജി സ്റ്റെപ്‌വേയിലുണ്ടാവുക. 108.5 കുതിരശക്തി ഉല്‍പാദിപ്പിക്കാന്‍ ഈ എന്‍ജിന് സാധിക്കും. 245 എന്‍എം ആണ് ടോര്‍ക്ക്. എന്‍ജിനോടൊപ്പം ഒരു 6 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് ഘടിപ്പിച്ചിരിക്കുന്നു. ലിറ്ററിന് 19.98 കിലോമീറ്ററാണ് മൈലേജ്.

ഏഴ് സീറ്റുകള്‍ ചേര്‍ത്തും എട്ട് സീറ്റുകള്‍ ചേര്‍ത്തും റിനോ ലോഡ്ജി സ്റ്റെപ്‌വേ ലഭിക്കും. കൂടുതല്‍ സ്‌പോര്‍ടിയായ സവിശേഷതകള്‍ ഇന്റീരിയറിലും എക്‌സ്റ്റീരിയറിലും ചേര്‍ക്കും റിനോ.


Click it and Unblock the Notifications








