റിനോ യൂസ്ഡ് കാര്‍ വിപണിയിലേക്ക്

By Santheep

ഫ്രഞ്ച് കാര്‍ നിര്‍മാതാവായ റിനോ ഇന്ത്യയിലെ യൂസ്ഡ് കാര്‍ വിപണിയിലേക്ക് പ്രവേശിക്കുന്നു. പുതിയ കാറുകളുടെ വിപണിയോളം തന്നെ സാമ്പത്തിക വിനിമയം നടക്കുന്നയിടമാണ് രാജ്യത്തെ യൂസ്ഡ് കാര്‍ വിപണി.

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ഫസ്റ്റ് ചോയ്‌സ്, മാരുതി സുസൂക്കിയുടെ ട്യൂ വാല്യൂ, ടൊയോട്ടയുടെ ഐട്രസ്റ്റ് തുടങ്ങിയ സ്ഥാപനങ്ങള്‍ ഇതിനകം തന്നെ വിപണിയില്‍ ഇടം കണ്ടെത്തിയിട്ടുണ്ട്.

Renault Plans To Enter Used Vehicle Business In India

അതാത് കമ്പനികളില്‍ നിന്നു നേരിട്ട് യൂസ്ഡ് കാറുകള്‍ വാങ്ങാന്‍ സാഹചര്യം കിട്ടുന്നത് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന കാര്യമാണ്. നിര്‍മാതാക്കളുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ പിഴവുകള്‍ തീര്‍ത്ത് വാഹനം കൈയില്‍ കിട്ടുമെന്നതാണ് നേട്ടം. സാധാരണ വിപണിയെക്കാള്‍ ഒരല്‍പം കൂടുതലായിരിക്കും നിര്‍മാതാക്കള്‍ നടത്തുന്ന സ്ഥാപനങ്ങളിലെ വില എന്നുമാത്രം.

ഇന്ത്യയ്ക്കു പുറത്ത് നിരവധി രാജ്യങ്ങളില്‍ റിനോ യൂസ്ഡ് കാര്‍ കച്ചവടം നടത്തുന്നുണ്ട്. ഇന്ത്യയിലെ റിനോ യൂസ്ഡ് കാര്‍ ബിസിനസ്സിന് പേര് എന്തായിരിക്കുമെന്നതു സംബന്ധിച്ച് വിവരമൊന്നും ലഭ്യമല്ല.

More from DriveSpark

Article Published On: Saturday, March 7, 2015, 12:07 [IST]
English summary
Renault Plans To Enter Used Vehicle Business In India.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X