റിനോ സ്‌കാലയും പള്‍സും ഉള്‍പാദനം നിറുത്തി
റിനോ പള്‍സ് ഹാച്ച്ബാക്ക്, സ്‌കാഡ സെഡാന്‍ എന്നീ മോഡലുകളുടെ ഉല്‍പാദനം കുറച്ചു മാസങ്ങള്‍ക്ക് നിറുത്തി വെക്കാന്‍ കമ്പനി തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍. വില്‍പന കുറഞ്ഞതിനെത്തുടര്‍ന്നാണ് ഈ നടപടിയെന്ന് അറിയുന്നു.
സിയാം (സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചുറേഴ്‌സ്) നല്‍കുന്ന കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലാണ് സ്‌കാല മോഡല്‍ അവസാനമായി ഉല്‍പാദിപ്പിച്ചത്. പള്‍സിന്റെ അവസാന ഉല്‍പാദനം നടന്നത് 2014 ഒക്ടോബറിലായിരുന്നു.

കഴിഞ്ഞ ഒമ്പതു മാസത്തോളമായി സ്‌കാലയും, നാലു മാസത്തോളമായി പള്‍സ് ഹാച്ച്ബാക്കും ഉല്‍പാദിപ്പിക്കുന്നില്ല!
അടുത്ത കുറച്ചു മാസത്തേക്കു കൂടി നിലവിലെ സ്ഥിതി തുടരാനാണ് പദ്ധതി എന്നറിയുന്നു.
നിസ്സാനുമായുള്ള സഖ്യത്തിന്റെ ഭാഗമായാണ് സ്‌കാലയും പള്‍സും വിപണിയിലെത്തുന്നത്. നിസ്സാന്‍ സണ്ണിയുടെ റീബാഡ്ജ്ഡ് പതിപ്പാണ് സ്‌കാല. മൈക്ര ഹാച്ച്ബാക്കിന്റെ റിനോ പതിപ്പാണ് പള്‍സ്.


Click it and Unblock the Notifications








