സുരക്ഷിതത്വം കൂട്ടാൻ റിനോയുടെ മാതൃകാപരമായ നീക്കം
കാറുകളിലെ സുരക്ഷാസംവിധാനങ്ങളെക്കുറിച്ച് ആശങ്കപ്പെട്ടു തുടങ്ങിയിട്ടുണ്ട് ഇന്ത്യൻ സമൂഹം ഇന്ന്. ഇത് സ്വദേശികളെക്കാൾ വിദേശ കാർനിർമാതാക്കളാണ് ഏറെ തിരിച്ചറിഞ്ഞിട്ടുള്ളത്. വിൽപനയെ താൽക്കാലികമായി ബാധിക്കുമെന്നറിഞ്ഞിട്ടും ഇവർ കാറുകളിൽ സുരക്ഷാ സംവിധാനങ്ങൾ കൂട്ടാൻ തയ്യാറാകുന്നുണ്ട്.
പുതിയ വാർത്തകൾ പറയുന്നത് റിനോ തങ്ങളുടെ സ്കാല മോഡലിന്റെ എല്ലാ വേരിയന്റുകളിലും സുരക്ഷാ സംവിധാനങ്ങൾ ഏർപെടുത്താൻ തീരുമാനിച്ചുവെന്നാണ്.
ഇതിനായി സ്കാലയുടെ ഏറ്റവും താഴ്ന്ന വേരിയന്റുകളായ ആർഎക്സ്ഇ, ആർഎക്സ്എൽ സിവിടി എന്നിവ വിപണിയിൽ നിന്നും പിൻവലിച്ചു. ഇനിമുതൽ കൂടിയ സുരക്ഷാ സംവിധാനങ്ങളുള്ള മൂന്ന് സ്കാല വേരിയന്റുകൾ മാത്രമേ വിപണിയിൽ ലഭിക്കൂ.

നിലവിലുള്ള വേരിയന്റുകളും വിലകളും
- സ്കാല പെട്രോൾ ആർഎക്സ്എൽ - 8,00,666
- സ്കാല ഡീസൽ ആർഎക്സ്എൽ - 9,07,385
- സ്കാല ഡീസൽ ആർഎക്സ്‌സെഡ് - 9,84,409
അഞ്ച് വർണപദ്ധതികളിലാണ് റിനോ സ്കാല വിപണിയിൽ ലഭിക്കുക. വൈറ്റ്, ബ്ലാക്ക്, സിൽവർ, ബ്ലൂ, റെഡ് എന്നിവ.
പുതിയ നീക്കത്തോടെ സ്കാല കാറിന്റെ എല്ലാ വേരിയന്റിലും എബിഎസ്, ഇബിഡി, എമർജൻസി ബ്രേക്ക് അസിസ്റ്റ് എന്നീ സുരക്ഷാസംവിധാനങ്ങൾ ഉറപ്പായിട്ടുണ്ട്. ഡ്രൈവർക്കും മുൻകാബിനിലെ പാസഞ്ചർക്കും എയർബാഗ് ഓപ്ഷനുമുണ്ട്.


Click it and Unblock the Notifications








