റിനോ ക്വിഡ് ടെസ്റ്റിങ് തുടരുന്നു; വിപണിപ്രവേശം അടുത്തു?
മാരുതിയും ഹ്യൂണ്ടായിയും ചേർന്ന് സിംഹഭാഗവും പങ്കിട്ടെടുക്കുന്ന ചെറുകാർ വിപണിയിലേക്കുള്ള റിനോയുടെ സംഭാവനയാണ് ക്വിഡ് ഹാച്ച്ബാക്ക്. ഇന്ത്യയുടെ ചെറുകാർ മേഖലയിൽ സമീപകാലത്തൊന്നും ഇത്തരമൊരു വാഹനം എത്തിച്ചേർന്നിട്ടില്ലെന്ന് നിസ്സംശയം പറയാൻ കഴിയും. മസിലൻ ശരീരവും ഭാവവുമായി വരുന്ന ക്വിഡ് തീർച്ചയായും മാരുതിക്കും ഹ്യൂണ്ടായിക്കുമെല്ലാം ഒരു നല്ല വെല്ലുവിളി തന്നെയാണ്.
പുതിയ റിപ്പോർട്ടുകൾ ഈ വാഹനത്തെ പലയിടങ്ങളിലായി ടെസ്റ്റ് ചെയ്യുന്ന നിലയിൽ കണ്ടെത്തിയതായി പറയുന്നുണ്ട്.
800സിസി ശേഷിയുള്ള എൻജിനുമായിട്ടായിരിക്കും റിനോ ക്വിഡ് ആദ്യം വിപണിയിലെത്തുക എന്ന് ചില റിപ്പോർട്ടുകൾ പറയുന്നുണ്ട്. ഇക്കാര്യത്തിൽ പക്ഷെ, വ്യക്തത കൈവന്നിട്ടില്ല. ഈ സെഗ്മെന്റിനെ ഭരിക്കുന്ന വാഹനങ്ങൾ പലതും നേരാംവണ്ണം ഡിസൈൻ ചെയ്യപ്പെട്ടവയല്ല എന്നത് ക്വിഡിന് പ്രതീക്ഷ നൽകുന്നുണ്ട്. സർവീസ് സെന്ററുകളുടെ കുറവായിരിക്കും റിനോ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.

3 ലക്ഷത്തിനും 4 ലക്ഷത്തിനും ഇടയിലായിരിക്കും വാഹനത്തിന്റെ തുടക്കവില കാണുക. വാഹനത്തിന്റെ ആഗോള അവതരണമാണ് ചെന്നൈയില്‍ നടന്നത്.
ഡ്രൈവര്‍സൈഡ് എയര്‍ബാഗോടു കൂടിയാണ് ഈ കാര്‍ വിപണി പിടിക്കുക. മറ്റ് നിരവധി സുരക്ഷാ സംവിധാനങ്ങളും വാഹനത്തിലുണ്ടായിരിക്കും. എയര്‍ബാഗ് ഓപ്ഷണലായിരിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ഇന്ത്യന്‍ നിയമങ്ങള്‍ അനുശാസിക്കുന്ന എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ട് കാറെന്ന് റിനോ പറയുന്നു.
ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ചേര്‍ത്തിട്ടുണ്ട് വാഹനത്തില്‍. ആള്‍ട്ടോ കെ10 നിലകൊള്ളുന്ന സെഗ്മെന്റില്‍ ഇതൊരു പുതിയ സംഭവമാണ്. മാരുതിക്ക് വന്‍ വെല്ലുവിളി ഉയര്‍ത്താന്‍ ഈ വാഹനത്തിന് സാധിക്കും.


Click it and Unblock the Notifications








