ഇന്ത്യയ്ക്കായി റിനോയുടെ പുതിയ എസ്‌യുവി തയ്യാറാകുന്നു

By Santheep

ഇന്ത്യൻ വിപണിയിലെ എസ്‌യുവി സെഗ്മെന്റിന്റെ സാധ്യതകൾ പരമാവധി ചൂഷണം ചെയ്യാനാണ് റിനോ പദ്ധതിയിട്ടിരിക്കുന്നത്. ചെറു എസ്‌യുവി സെഗ്മെന്റിൽ ഡസ്റ്റർ മോഡലുമായി എത്തിച്ചേർന്ന് വലിയ തരംഗങ്ങൾക്കു തന്നെ തുടക്കം കുറിച്ച കൂട്ടരാണ് റിനോ. ഇപ്പോൾ ക്വിഡ് ഹാച്ച്ബാക്കുമായി വന്ന് എൻട്രി ലെവൽ സെഗ്മെന്റിലും തരംഗം സൃഷ്ടിക്കുന്നു. റിനോയുടെ അടുത്ത പദ്ധതി ഒരു 7 സീറ്റർ ചെറു എസ്‌യുവിയാണ്.

പദ്ധതി റിനോയുടേതായതിനാൽ എല്ലാവർക്കും വലിയ ആകാംക്ഷ വളർന്നിട്ടുണ്ട്. മികച്ചൊരു സാധ്യത കാണാതെ റിനോ വണ്ടിയുംകൊണ്ട് വരില്ല എന്നതാണ് കാര്യം. കാര്യങ്ങളെ നമുക്കൊന്ന് വിലയിരുത്താം.

റിനോയുടെ പുതിയ എസ്‌യുവി തയ്യാറാകുന്നു

10 ലക്ഷത്തിനു മുകളിൽ തുടക്കവില കാണുന്ന വിധത്തിലായിരിക്കും റിനോ ഡസ്റ്റർ മോഡൽ വിപണി പിടിക്കുക. എക്സ്‌യുവി 500 നിൽക്കുന്ന അതേ സെഗ്മെന്റിൽ.

റിനോയുടെ പുതിയ എസ്‌യുവി തയ്യാറാകുന്നു

ഇന്ത്യയുടെ പ്രത്യേക വിപണികാലാവസ്ഥയ്ക്ക് യോജിക്കുന്ന വിധത്തിലായിരിക്കും ഈ 7 സീറ്റർ എസ്‌യുവി വിപണിയിലെത്തുക. റിനോയുടെ കാപ്റ്റർ എസ്‌യുവി മോഡലിനെ ഇന്ത്യൻ വിപണിക്ക് ചേരുന്ന വിധത്തിൽ മാറ്റങ്ങൾ വരുത്തി വിപണിയിലെത്തിക്കുമെന്നാണ് കേൾക്കുന്നത്.

റിനോയുടെ പുതിയ എസ്‌യുവി തയ്യാറാകുന്നു

റിനോ എച്ച്എച്ച്എ എന്ന രഹസ്യനാമത്തിലാണ് റിനോയുടെ ഗവേഷണ-വികസന കേന്ദ്രങ്ങളിൽ ഈ കാർ ഒരുങ്ങുന്നത്. 2016 അവസാനത്തിൽ വാഹനത്തിന്റെ ഉൽപാദനം തുടങ്ങും. 2017ന്റെ തുടക്കത്തിൽ ഈ വാഹനം വിപണി പിടിക്കും.

റിനോയുടെ പുതിയ എസ്‌യുവി തയ്യാറാകുന്നു

പെട്രോൾ, ഡീസൽ എൻജിനുകൾ ഘടിപ്പിച്ച് ഈ വാഹനം നിരത്തിലെത്തും. സെമി ഓട്ടോമാറ്റിക് ഗിയർബോക്സ് ചേർക്കാനുള്ള സാധ്യത കൂടുതലാണ്.

റിനോയുടെ പുതിയ എസ്‌യുവി തയ്യാറാകുന്നു

എക്സ്റ്റീരിയർ ഡിസൈനിൽ കാപ്റ്റർ എസ്‌യുവി മോഡലിന്റെ അതേ സ്റ്റൈലിങ് സ്വീകരിക്കാൻ സാധ്യതയുണ്ട് ഈ പുതിയ വാഹനം.

റിനോയുടെ പുതിയ എസ്‌യുവി തയ്യാറാകുന്നു

മഹീന്ദ്ര എക്സ്‌യുവി, ടാറ്റ ഹെക്സ എന്നീ മോഡലുകളാണ് വിപണിയിൽ എതിരാളികളായിട്ടുള്ളത്.

More from DriveSpark

Article Published On: Tuesday, November 3, 2015, 12:43 [IST]
English summary
Renault Working On 7-Seater Compact SUV For India.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X