റിനോയുടെ ആള്‍ട്ടോ 800 എതിരാളി മെയ് 20ന് നിരത്തിലെത്തും!

By Santheep

ഏറെക്കാലമായി റിനോ മനസ്സില്‍ കൊണ്ടു നടക്കുന്ന ഒരു സ്വപ്‌നമാണ് എന്‍ട്രി ലെവല്‍ വിപണിയില്‍ നിലയുറപ്പിക്കുക എന്നത്. ഇതിനായി ചില ഇന്ത്യന്‍ സഖ്യങ്ങള്‍ തിരഞ്ഞുവെങ്കിലും എല്ലാം പരാജയപ്പെടുകയായിരുന്നു. ഇപ്പോള്‍ സ്വന്തമായി നിര്‍മിച്ചെടുത്ത ഒരു ചെറുകാറുമായി റിനോ എത്തുകയാണ്. മാരുതി 800നെ വഴിയിലിട്ട് പിടിക്കുകയാണ് പരിപാടി.

പുതിയ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത് മെയ് 26ന് ഈ കാര്‍ നിരത്തിലെത്തും എന്നാണ്.

എക്‌സ്ബിഎ എന്ന രഹസ്യനാമത്തിലാണ് ഈ വാഹനം വികസിപ്പിച്ചെടുക്കുന്നത്. ഇതിനകം തന്നെ ചില ഇന്ത്യന്‍ നഗരങ്ങളില്‍ കാറിനെ ടെസ്റ്റ് ചെയ്യുന്ന നിലയില്‍ കണ്ടെത്തിയിരുന്നു.

റിനോ എക്സ്ബിഎ

റിനോയുടെ സിഎംഎഫ്എ പ്ലാറ്റ്‌ഫോമിലാണ് എക്‌സ്ബിഎ ഹാച്ച്ബാക്ക് നിര്‍മിച്ചിരിക്കുന്നത്. ഹാച്ച്ബാക്ക് ആണെങ്കിലും ഡിസൈനില്‍ ഒരു ക്രോസ്സോവര്‍ ശൈലി പ്രതീക്ഷിക്കുന്നുണ്ട് ചിലര്‍.

തങ്ങളുടെ ബ്രാന്‍ഡ് പ്രതിച്ഛായയെ ഒരുതരത്തിലും ബാധിക്കാത്ത വിധത്തിലായിരിക്കും കാറിനെ റിനോ പരുവപ്പെടുത്തുക. ഇക്കാരണത്താല്‍ തന്നെ ചെലവുചുരുക്കലിനായി വലിയ തോതിലുള്ള വിട്ടുവീഴ്ചകള്‍ ചെയ്യാന്‍ കമ്പനി തയ്യാറായെന്നു വരില്ല.

800 സിസി ശേഷിയുള്ള എന്‍ജിനാണ് എക്‌സ്ബിഎ ഹാച്ച്ബാക്കില്‍ ഘടിപ്പിച്ചിരിക്കുന്നത്. ഇത് റിനോ പുതുതായി നിര്‍മിച്ചെടുത്തതാണ്. ബിആര്‍8 എന്ന രഹസ്യനാമത്തിലാണ് ഈ എന്‍ജിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നത്.

More from DriveSpark

Article Published On: Tuesday, April 14, 2015, 15:56 [IST]
English summary
Renault XBA hatchback to be unveiled on May 20, 2015.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X