റോൾസ് റോയ്സ് ഡോൺ അവതരിച്ചു!

By Santheep

ഒടുവിൽ അതും സംഭവിച്ചു. ഏറെ ആകാംക്ഷയോടെ ലോകം കാത്തിരുന്ന റോൾസ് റോയ്സ് ഡോൺ ഡ്രോപ്ഹെഡ് ആഡംബര കൂപെ അവതരിപ്പിക്കപെട്ടു. ഫ്രാങ്ഫർട്ട് മോട്ടോർ ഷോയിലെ ലോഞ്ചിനു മുന്നോടിയായാണ് ഈ വാഹനത്തിന്റെ ചിത്രങ്ങൾ പുറത്തുവിടുന്നത്.

1940കളിലെ റോൾസ് റോയ്സ് കൂപെകളുടെ ഡിസൈനിനെ ആധാരമാക്കിയാണ് ഈ പുതിയ വാഹനം നിർമിച്ചെടുത്തിരിക്കുന്നത്. ചിത്രങ്ങൾ കാണാം താഴെ.

റോൾസ് റോയ്സ് ഡോൺ അവതരിച്ചു!

ആദ്യമേ പറയേണ്ട ഒരു കാര്യം, ഈ കാർ വെറും പണക്കാർക്കു വേണ്ടിയുള്ളതല്ല എന്നതാണ്. പണക്കാർക്ക് വാങ്ങാനായി ഫാന്റം, ഗോസ്റ്റ്, റൈത്ത് എന്നീ മോഡലുകൾ റോൾസ് റോയ്സ് പുറത്തിറക്കുന്നുണ്ട്. ഇത് ലോകത്തിലെ സൂപ്പർ റിച്ച് ഗഡികളെ ഉദ്ദേശിച്ച് പുറത്തിറക്കുന്ന കാറാണ്.

റോൾസ് റോയ്സ് ഡോൺ അവതരിച്ചു!

ഉന്നതനിലവാരം പുലർത്തുന്ന തുകലും നിലമ്പൂരിൽ നിന്നു കൊണ്ടുപോയ തേക്കുരുപ്പടികളിലെ കാതലുമെല്ലാം വാഹനത്തിനകത്തുണ്ട്.

റോൾസ് റോയ്സ് ഡോൺ അവതരിച്ചു!

40കളിലും 50കളിലും റോള്‍സ് റോയ്‌സില്‍ നിന്നും പുറത്തിറങ്ങിയ 'ഡോണ്‍' കൂപെ മോഡലുകളെ ആധാരമാക്കിയാണ് ഈ ആധുനിക ക്ലാസ്സിക്കിനെ നിർമിച്ചെടുത്തിരിക്കുന്നത്.

റോൾസ് റോയ്സ് ഡോൺ അവതരിച്ചു!

പഴയ ഡോൺ കൂപെയെ അതേപടി പകർത്തുന്നില്ല റോള്‍സ് റോയ്‌സ്. പുതിയ റോള്‍സ് റോയ്‌സ് ഡോണ്‍ കണ്‍വെര്‍ടിബ്ള്‍ മോഡല്‍ 1952ല്‍ പുറത്തിറങ്ങിയ സില്‍വര്‍ ഡോണ്‍ കണ്‍വെര്‍ടിബിള്‍ മോഡലിന്റെ ഡിസൈനിനെ അടിസ്ഥാന തീമായി നിലനിർത്തുകയാണ് ചെയ്തിരിക്കുന്നത്.

റോൾസ് റോയ്സ് ഡോൺ അവതരിച്ചു!

ആകെ 28 എണ്ണം മാത്രമേ വിപണിയിലെത്തൂ എന്നറിയുക. ഇവയെല്ലാം കൈകൊണ്ട് നിര്‍മിക്കുന്നവയാണ്. 6.6 ലിറ്റര്‍ ശേഷിയുള്ള വി12 എന്‍ജിനാണ് ഡോണ്‍ കണ്‍വെര്‍ടിബ്ള്‍ മോഡലിലുള്ളത്. ഈ പെട്രോള്‍ എന്‍ജിനോടൊപ്പം ടര്‍ബോചാര്‍ജറും ഘടിപ്പിച്ചിരിക്കുന്നു.

റോൾസ് റോയ്സ് ഡോൺ അവതരിച്ചു!

624 കുതിരശക്തിയും 800 എന്‍എം ചക്രവീര്യവും ഉല്‍പാദിപ്പിക്കും ഡോണ്‍ ഡ്രോപ്‌ഹെഡ്. 8 സ്പീഡ് ഗിയര്‍ബോക്‌സാണ് എന്‍ജിനോടൊപ്പം ചേര്‍ത്തിരിക്കുന്നത്. ഉടമയുടെ ഇഷ്ടത്തിനനുസരിച്ചായിരിക്കും ഈ മോഡലുകളെല്ലാം നിർമിച്ചു നൽകുക.

റോൾസ് റോയ്സ് ഡോൺ അവതരിച്ചു!

റോൾസ് റോയ്സ് ഡോൺ ഡ്രോപ്ഹെഡ് കൂപെയ്ക്ക് ബേസ് വേരിയന്റിന് ഏതാണ്ട് 2,00,00,000 രൂപയുടെ ചുറ്റുവട്ടത്ത് വിലവരും. അതെസമയം ഈ കാർ ഇന്ത്യയിലെത്തുമോ എന്ന കാര്യത്തിൽ വ്യക്തതയൊന്നുമില്ല.

Article Published On: Wednesday, September 9, 2015, 14:26 [IST]
English summary
Rolls Royce Dawn Drophead Luxury Revealed Prior To Debut.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X