2014ല്‍ റോയല്‍ എന്‍ഫീല്‍ഡ് 3 ലക്ഷം ബൈക്കുകള്‍ വിറ്റു

By Santheep

ഇന്ത്യന്‍ ക്രൂയിസര്‍ ബൈക്ക് നിര്‍മാതാവ് റോയല്‍ എന്‍ഫീല്‍ഡ് വില്‍പനയില്‍ വന്‍നേട്ടം സ്വന്തമാക്കിയ വര്‍ഷമായിരുന്നു 2014. മൊത്തം 3 ലക്ഷം ബൈക്കുകളാണ് കമ്പനി വിറ്റഴിച്ചത്.

റോയല്‍ എന്‍ഫീല്‍ഡ് എന്ന ക്ലാസിക് ബ്രാന്‍ഡിന് രണ്ടായിരത്തിപ്പതിനാലാമാണ്ട് നിരവധി പുതുമകള്‍ നിറഞ്ഞതായിരുന്നു. ചരിത്രത്തിലാദ്യമായി കമ്പനി തങ്ങളുടെ ലോഗോയില്‍ പുതുക്കലുകള്‍ വരുത്തിയത് 2014ലാണ്. തികച്ചും പുതിയൊരു സെഗ്മെന്റിലേക്ക് കോണ്‍ടിനെന്റല്‍ ജിടി മോട്ടോര്‍സൈക്കിളുമായി റോയല്‍ എന്‍ഫീല്‍ഡ് കയറിച്ചെന്നതും ഇതേ വര്‍ഷം തന്നെ.

Royal Enfield Ends 2014 On A High Note In Terms Of Sale

നിരവധി വിദേശവിപണികളില്‍ എന്‍ഫീല്‍ഡ് തങ്ങളുടെ ഉറച്ച സാന്നിധ്യമറിയിക്കുന്നതും കഴിഞ്ഞവര്‍ഷത്തിലാണ്. യൂറോപ്യന്‍, അമേരിക്കന്‍ വിപണികളിലേക്കുള്ള എന്‍ഫീല്‍ഡിന്റെ നീക്കം ഒരു ആഗോളബ്രാന്‍ഡായി പരിണമിക്കാനുള്ള കമ്പനിയുടെ ആദ്യ കാല്‍വെയ്പുകളിലൊന്നാണ്.

2014ന്റെ അവസാനമാസത്തില്‍ മാത്രം 48 ശതമാനം വില്‍പനാവര്‍ധനയാണ് റോയല്‍ എന്‍ഫീല്‍ഡിനുണ്ടായിരിക്കുന്നത്. ആഭ്യന്തരവിപണിയില്‍ മാത്രം 28,179 മോട്ടോര്‍സൈക്കിളുകള്‍ വിറ്റഴിച്ചു കമ്പനി. വിദേശത്തേക്ക് ഡിസംബറില്‍ കയറ്റി അയച്ചത് 455 യൂണിറ്റാണ്. ഇത് 86 ശതമാനത്തിന്റെ വര്‍ധനയാണ് കാണിക്കുന്നത്.

Article Published On: Friday, January 2, 2015, 10:36 [IST]
English summary
Royal Enfield Ends 2014 On A High Note In Terms Of Sale
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X