സ്‌കോര്‍പിയോയും സഫാരിയും ഇന്ത്യന്‍ പട്ടാളത്തിന്റെ ടെസ്റ്റ് പാസ്സായി
ഇന്ത്യന്‍ ആര്‍മി ടെന്‍ഡറുകളില്‍ പങ്കാളിയാകാനുള്ള യോഗ്യതാപരിശോധനയില്‍ മഹീന്ദ്ര സ്‌കോര്‍പിയോ, ടാറ്റ സഫാരി സ്റ്റോം എന്നീ വാഹനങ്ങള്‍ വിജയിച്ചു. കടുത്ത ടെസ്റ്റുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ മാത്രമേ ഇന്ത്യന്‍ പട്ടാളം വിളിക്കുന്ന ടെന്‍ഡറുകളില്‍ പങ്കെടുക്കാനാവൂ.
മഹീന്ദ്രയുടെ അഞ്ച് കാറുകള്‍ അപനിര്‍മിക്കപ്പെടുന്നു
അധികം താമസിക്കാതെ വിളിക്കാനിരിക്കുന്ന ടെന്‍ഡറുകളെ ലക്ഷ്യമാക്കിയാണ് ഈ ടെസ്റ്റുകള്‍ സംഘടിപ്പിക്കുന്നത്. 500 കോടിക്കും 750 കോടിക്കും ഇടയിലുള്ള ബിസിനസ്സാണ് നടക്കാന്‍ പോകുന്നത്.
ഹോണ്ടയും ടൊയോട്ടയുമടക്കമുള്ള ചില വിദേശകമ്പനികള്‍ ഈ ടെന്‍ഡര്‍ സംബന്ധിച്ച ചര്‍ച്ചകളില്‍ പങ്കാളികളായിരുന്നുവെങ്കിലും ആഭ്യന്തര കാര്‍നിര്‍മാതാക്കളായ മഹീന്ദ്രയും ടാറ്റയും മാത്രമാണ് ടെസ്റ്റില്‍ പങ്കെടുത്തത്.

800 കിലോ ഭാരം വലിക്കാൻ ശേഷിയുള്ളതും ഹാര്‍ഡ് ടോപ് ഉള്ളതും എയര്‍ കണ്ടീഷനിങ് സൗകര്യമുള്ളതുമായ വാഹനങ്ങള്‍ക്കായാണ് പുതിയ ടെന്‍ഡര്‍ വരിക.
നിലവില്‍ മാരുതി ജിപ്‌സി, മഹീന്ദ്ര കമാന്‍ഡര്‍ എന്നീ വാഹനങ്ങള്‍ ആര്‍മി ഉപയോഗിക്കുന്നുണ്ട്. ഇവവയുടെ പരമാവധി ശേഷി 500 കിലോഗ്രാമാണ്. 800 കിലോഗ്രാം പേലോഡ് ശേഷിയുള്ള 3200 വാഹനങ്ങള്‍ ആവശ്യമുണ്ട് ആര്‍മിക്ക്.


Click it and Unblock the Notifications