വോള്‍വോയുടെ ഡ്രൈവറില്ലാ കാര്‍ കാഴ്ചക്കാരനെ ഇടിച്ചിടുന്നു!
ഓട്ടോണമസ് കാറുകള്‍ നല്‍കുന്ന സുരക്ഷിതത്വം സംബന്ധിച്ച ആശങ്കകള്‍ വലിയ ചര്‍ച്ചയാണിന്ന്. സെന്‍സറുകളും കാമറകളും ഓണ്‍ലൈനായി ലഭിക്കുന്ന തല്‍സമയ വിവരങ്ങളും മറ്റ് നിരവധി അത്യാധുനിക സാങ്കേതിക സന്നാഹങ്ങളുമെല്ലാം ഉപയോഗിച്ചാണ് സ്വയം നിയന്ത്രിക്കുന്ന വാഹനങ്ങള്‍ ഓടുക. ഇതെല്ലാം ഇന്നത്തെ സാഹചര്യത്തില്‍ എത്രത്തോളം പ്രായോഗികമാണ് എന്ന ചോദ്യത്തിന് വ്യക്തമായ ഒരുത്തരം ഇതുവരെ കിട്ടിയിട്ടില്ല.
ഇവിടെ ഈ ആശങ്കകള്‍ അസ്ഥാനത്തല്ലെന്ന് കാണിക്കുന്ന ഒരു വീഡിയോ കാണാം. വോള്‍വോയുടെ ഒരു സെല്‍ഫ് ഡ്രൈവിങ് കാറിന്റെ ഡെമോണ്‍സ്‌ട്രേഷന്‍ നടക്കുന്നതിനിടെയാണ് ഇത് സംഭവിച്ചത്. ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലാണ് സംഭവം.


Click it and Unblock the Notifications








