വേഗതയില്‍ ലോകറെക്കോഡ് തീര്‍ത്ത ട്രാക്ടര്‍
സ്പീഡ് റെക്കോഡ് എന്നു കേള്‍ക്കുമ്പോള്‍ ബൈക്കും കാറുമൊക്കെയാണ് മനസ്സില്‍ വരിക. എന്നാല്‍, എപ്പോഴും കാര്യങ്ങള്‍ അങ്ങനെയാവണമെന്ന് വാശി പിടിക്കാമോ? ജെസിബികളും ട്രാക്ടറുകളും തുടങ്ങി ട്രെയിനുകള്‍ വരെ സ്പീഡ് റെക്കോഡുകള്‍ തീര്‍ക്കാറുണ്ട്.
ഒരു ട്രാക്ടര്‍ തീര്‍ത്ത ഗിന്നസ് റെക്കോഡിനെക്കുറിച്ച് താഴെ വായിക്കാം.

വാള്‍ട്ര
വാള്‍ട്ര എന്ന കമ്പനിയാണ് സ്പീഡ് റെക്കോഡ് തീര്‍ത്ത ഈ ട്രാക്ടര്‍ നിര്‍മിച്ചത്. 1951 മുതല്‍ ഈ കമ്പനി പ്രവര്‍ത്തനത്തിലുണ്ട്.

52 കുതിരശക്തി മുതല്‍ 400 കുതിരശക്തി വരെ ഉല്‍പാദിപ്പിക്കുന്ന ട്രാക്ടര്‍ മോഡലുകള്‍ വിപണിയിലെത്തിക്കുന്നുണ്ട് വാള്‍ട്ര.

റെക്കോഡ്
മണിക്കൂറില്‍ 130.165 കിലോമീറ്റര്‍ വേഗത പിടിച്ചാണ് വാള്‍ട്ര ട്രാക്ടര്‍ ഗിന്നസ് ബുക്കില്‍ ഇടം നേടിയത്.

ഡ്രൈവര്‍
ഒരു റാലി കാര്‍ ഡ്രൈവറായ ജൂഹാ കാന്‍കുനെന്‍ ആണ് ഈ ട്രാക്ടറിനെ ലോകറെക്കോഡിലേക്ക് പായിച്ചത്. 4 ലോക ചാമ്പ്യന്‍ഷിപ്പുകള്‍ക്കുടമയാണ് ഇദ്ദേഹം. 162 റാലികളില്‍ പങ്കെടുത്ത ജൂഹാ ആകെ 23 റാലികളില്‍ വിജയിയായിട്ടുണ്ട്.

ഐസ്
ലോകറെക്കോഡ് തീര്‍ക്കാനാവശ്യമായ ട്രാക്ക് സെറ്റ് ചെയ്തത് ഫിന്‍ലാന്‍ഡിലാണ്. ഐസ് ആയിരുന്നു പ്രതലം. ട്രാക്കിന്റെ ആകെ നീളം 2,300 കിലോമീറ്ററായിരുന്നു.

ടയറുകള്‍
ലോകറെക്കോഡ് സ്ഥാപിക്കാനുള്ള ഓട്ടത്തില്‍ ടയറുകള്‍ക്കുള്ള പ്രാധാന്യം പ്രത്യേകം പറയേണ്ടതില്ലല്ലോ? നോക്കിയന്‍ ഹക്കാപെലിറ്റ ടിആര്‍ഐ ടയറുകളാണ് ട്രാക്ടറില്‍ ഉപയോഗിച്ചത്.

ട്രെഡ്
ടയറുകളിലെ ട്രെഡ് ഡിസൈന്‍ പ്രത്യേക തരത്തിലുള്ളതാണ്.


Click it and Unblock the Notifications








