ഹ്യൂണ്ടായ് ക്രെറ്റയ്ക്ക് 6 മാസം കാത്തിരിപ്പ് സമയം
ഹ്യൂണ്ടായ് ക്രെറ്റയുടെ ഓട്ടോമാറ്റിക് പതിപ്പിന് ആറുമാസത്തെ കാത്തിരിപ്പുസമയം. ചെറു എസ്‌യുവികളിൽ ഓട്ടോമാറ്റിക് പതിപ്പുമായി വിപണിയിലെത്തുന്ന ഏക മോഡലാണ് ക്രെറ്റ. ഇക്കാരണത്താൽ ഡിമാൻഡും കൂടുതലുണ്ട്.
ഡീസൽ, പെട്രോൾ പതിപ്പുകളുണ്ട് ക്രെറ്റയ്ക്കെങ്കിലും ഓട്ടോമാറ്റിക് വേരിയന്റ് ഡീസൽ എൻജിൻ ഘടിപ്പിച്ചാണ് വരുന്നത്. ഇത് ഓപ്ഷണലാണ്.
8.59 ലക്ഷം രൂപയിലാണ് ഹ്യൂണ്ടായ് ക്രെറ്റയുടെ വിലകൾ തുടങ്ങുന്നത്. ഏറ്റവും ഉയർന്ന പതിപ്പിന് 13.57 ലക്ഷം രൂപയാണ് വില.

ഇക്കോസ്പോർട്, ഡസ്റ്റർ, സ്കോർപിയോ, ടെറാനോ, എക്സ്‌യുവി 500 എന്നീ വാഹനങ്ങളാണ് ഹ്യൂണ്ടായ് ക്രെറ്റയുടെ എതിരാളികൾ.
ഓഡിയോ വീഡിയോ നേവിഗേഷൻ, 5 ഇഞ്ച് ടച്ച്സ്ക്രീൻ ഓഡിയോ സിസ്റ്റം, പുഷ് ബട്ടൺ സ്റ്റാർട്ടോടു കൂടിയ സ്മാർട് കീ, സ്റ്റീയറിങ് വീലിൽ നിയന്ത്രണസംവിധാനങ്ങൾ, 17 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, പ്രോജക്ടർ ഹെഡ്‌ലാമ്പുകൾ, എൽഇഡി പൊസിഷനിങ് ലാമ്പുകൾ തുടങ്ങിയ ഫീച്ചറുകളോടെയാണ് ക്രെറ്റ വിപണിയിലെത്തുന്നത്.

1.6 ലിറ്ററിന്റെ ഒരു പെട്രോള്‍ എന്‍ജിനും 1.6 ലിറ്റർ ശേഷിയുള്ള ഒരു ഡീസൽ എൻജിനും ക്രെറ്റയില്‍ ഘടിപ്പിച്ചിരിക്കുന്നു. 1.4 ലിറ്റര്‍ ശേഷിയുള്ള മറ്റൊരു ഡീസല്‍ എന്‍ജിനും വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്നു.


Click it and Unblock the Notifications








