സ്കോഡ റാപിഡിന്റെ ആനിവേഴ്സറി എഡിഷൻ
റാപിഡിന് ഒരു വാർഷിക പതിപ്പ് പുറത്തിറക്കിയിരിക്കുകയാണ് സ്കോഡ. സെഗ്മെന്റിൽ തികച്ചും പുതിയതായ ചില സന്നാഹങ്ങളോടെയാണ് ഈ വാഹനത്തിന്റെ വിപണിപ്രവേശം.
6,99,000 രൂപയാണ് ഈ വാഹനത്തിന്റെ ഷോറൂം വില.
സ്കോഡയുടെ ട്രാക്ക്പ്രോ കാർ ട്രാക്കിങ് സിസ്റ്റം ഘടിപ്പിച്ചാണ് സ്കോഡ റാപിഡ് വിപണിയിലെത്തുന്നത്. വാഹനം എവിടെയാണെന്ന് കണ്ടെത്താൻ ഈ സംവിധാനം സഹായിക്കുന്നു.

ഇന്ത്യയുടെ സി സെഗ്മെന്റ് സെഡാൻ വിഭാഗത്തിൽ ഏറ്റവും സുരക്ഷിതത്വമുള്ള വാഹനമാണിത്. ഡ്യുവൽ എയർബാഗ് അടക്കമുള്ള സംവിധാനങ്ങളും വാഹനത്തിലുണ്ട്.
സി സെഡാൻ സെഗ്മെന്റിൽ ഇതാദ്യമായാണ് ട്രാക്കിങ് സിസ്റ്റം ചേർക്കുന്നത്.
ഉയരം ക്രമീകരിക്കാവുന്ന സ്റ്റീയറിങ് വീൽ, ക്രൂയിസ് കൺട്രോൾ, പ്രോജക്ടർ ഹെഡ്‌ലാമ്പുകൾ തുടങ്ങിയ സംവിധാനങ്ങളുണ്ട് വാഹനത്തിൽ.


Click it and Unblock the Notifications








