സ്കോഡ ഒക്ടേവിയ സ്റ്റൈൽ പ്ലസ് വേരിയന്റ് വിപണിയിൽ
ഉത്സവസീസൺ അടുക്കുകയാണ്. കാർ നിർമാതാക്കളെല്ലാം ഇതിന്റെ ഉത്സാഹത്തിലേക്ക് വീണുകഴിഞ്ഞു. പുതിയ മോഡലുകളും നിലവിലുള്ള മോഡലുകളുടെ പുതുക്കലുകളുമെല്ലാം നടന്നുകൊണ്ടിരിക്കുന്നു.
ഇക്കൂട്ടത്തിലേക്ക് പുതിയതായി കടന്നുവരുന്നത് സ്കോഡ ഒക്ടേവിയ സെഡാനാണ്. ഒക്ടേവിയയുടെ ഒരു പ്രത്യേക പതിപ്പ് പുറത്തിറക്കിയിരിക്കുകയാണ് സ്കോഡ.

19,80,000 രൂപയാണ് ഒക്ടേവിയ സ്റ്റൈൽ പ്ലസ് സെഡാന് വില.
ഈ പ്രത്യേക പതിപ്പ് ഒക്ടേവിയയുടെ ഏറ്റവുമുയർന്ന വേരിയന്റിൽ മാത്രമേ ലഭിക്കൂ. പെട്രോൾ, ഡീസൽ എൻജിനുകളിൽ ഈ മോഡൽ ലഭിക്കും.
കീലെസ്സ് എൻട്രി, എൻജിൻ സ്റ്റാർട് സ്റ്റോപ് ബട്ടൺ, റിയർ കാമറ, സ്മാർട്‌ലിങ്ക് മൊബൈൽ കണക്ടിവിറ്റി, പുതിയൊരു എന്റർടൈൻമെന്റ് സിസ്റ്റം തുടങ്ങിയ സന്നാഹങ്ങൾ ഈ വാഹനത്തിലുണ്ട്.


Click it and Unblock the Notifications








