സ്‌കോഡ റാപിഡിനുമേല്‍ വന്‍ ഓഫറുകള്‍
ചെക്ക് കാര്‍നിര്‍മാതാവായ സ്‌കോഡയുടെ റാപിഡ് സെഡാന്‍ മോഡലില്‍ പ്രത്യേക ഓഫറുകള്‍ പ്രഖ്യാപിച്ചു. ജനുവരി മാസത്തില്‍ മാത്രമാണ് ഈ ഓഫര്‍ ലഭ്യമാവുക.
മൂന്ന് പ്രത്യേക ഓഫറുകളാണ് സ്‌കോഡ റാപിഡിനുമേല്‍ ഇപ്പോള്‍ ലഭിക്കുന്നത്. ആദ്യവര്‍ഷത്തെ സര്‍വീസ് സൗജന്യമായി ചെയ്തുനല്‍കുമെന്നതാണ് ആദ്യത്തെ ഓഫര്‍. രണ്ടാമത്തെ ഓഫര്‍ രണ്ടു വര്‍ഷത്തെ അധിക വാറന്റിയാണ്. ഇതോടെ മൊത്തം നാലു വര്‍ഷത്തെ വാറന്റി ഉപഭോക്താവിനു ലഭിക്കും.
സ്‌കോഡ റാപിഡിനെ വിശദമായി അറിയാന്‍ ചിത്രത്തില്‍ ക്ലിക്കുക
ലോണെടുത്ത് കാര്‍ വാങ്ങാനുദ്ദേശിക്കുന്നവരെ ലക്ഷ്യം വെച്ചാണ് മൂന്നാമത്തെ ഓഫര്‍. 7.99 ശതമാനം പലിശനിരക്കില്‍ റാപിഡ് വാങ്ങാനുള്ള ലോണ്‍ ലഭിക്കുമെന്ന് സ്‌കോഡ പറയുന്നു. ഫോക്‌സ്‌വാഗണ്‍ ഫിനാന്‍സ് ഇന്ത്യയാണ് ലോണ്‍ നല്‍കുക.
പെട്രോള്‍, ഡീസല്‍ എന്‍ജിനുകള്‍ ഘടിപ്പിച്ച് റാപിഡ് സെഡാന്‍ വിപണിയിലെത്തുന്നുണ്ട്. വാഹനത്തെക്കുറിച്ച് കൂടുതലറിയാന്‍ ഇതുവഴി പോവുക.


Click it and Unblock the Notifications









