മാരുതി സ്മാര്‍ട്‌പ്ലേ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എല്ലാ മോഡലുകളിലേക്കും
സിയാസ് സെഡാന്റെ സെഡ് പ്ലസ് വേരിയന്റില്‍ മാത്രമാണ് സ്മാര്‍ട്‌പ്ലേ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ഉള്ളത്. ഇത് മറ്റ് മാരുതി മോഡലുകളിലും ലഭ്യമാക്കുവാന്‍ കമ്പനി പദ്ധതിയിടുന്നതായി അറിയുന്നു.
എര്‍റ്റിഗയിലായിരിക്കും സ്മാര്‍ട്‌പ്ലേ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തെ അടുത്തതായി കാണാന്‍ കഴിയുക.
ഹ്യൂണ്ടായ്, ഹോണ്ട തുടങ്ങിയ എതിരാളികള്‍ കാറിനകത്തെ ഗാഡ്ജറ്റുകളില്‍ ഏറെ ശ്രദ്ധ പുലര്‍ത്തുന്നുണ്ട്. മാരുതി ഇക്കാര്യത്തില്‍ ഏറെ പിന്നിലാണ്. ഈ പ്രശ്‌നത്തെ പരിഹരിക്കുകയാണ് മാരുതിയുടെ അടുത്ത ലക്ഷ്യം.

ടാറ്റയുടെ ബോള്‍ട്ട്, സെസ്റ്റ് എന്നീ വാഹനങ്ങള്‍ വിപണിയിലെത്തിയിരിക്കുന്നത് വന്‍ സന്നാഹങ്‌ളോടെയാണ്. ഫീച്ചറുകളുടെ കാര്യത്തില്‍ ഇവയുമായി താരതമ്യം ചെയ്യുമ്പോള്‍ സ്വിഫ്റ്റ്, ഡിസൈര്‍ മോഡലുകള്‍ പിന്നിലുമാണ്. ടാറ്റയുടെ പെരുമാറ്റങ്ങളില്‍ ഗുണനിലവാരത്തിന്റെ ലാഞ്ജനകള്‍ വന്നത് മാരുതി ജാഗ്രതയോടെയാണ് വീക്ഷിക്കുന്നത്.
മാരുതിയുടെ പുതിയ മോഡലുകളെല്ലാം വിപണിയിലെത്തുക സ്മാര്‍ട്‌പ്ലേ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ഘടിപ്പിച്ചായിരിക്കും എന്നുറപ്പാണ്. എസ് ക്രോസ്സ് ക്രോസ്സോവര്‍, വൈബിഎ എസ്‌യുവി, വൈആര്‍എ ഹാച്ച്ബാക്ക് എന്നീ വാഹനങ്ങളാണ് അടുത്തു തന്നെ വിപണിയിലെത്താനുള്ളത്.


Click it and Unblock the Notifications








