ടാറ്റ ബോള്‍ട്ടിന്റെ സ്‌പോര്‍ടി പതിപ്പ് വരുന്നു!
ജനീവ മോട്ടോര്‍ഷോയില്‍ ഒരു ഇന്ത്യന്‍ കാര്‍നിര്‍മാതാവിന് എന്താണ് ചെയ്യാനുള്ളതെന്ന് ചോദിക്കരുത്. ആ നിലവാരത്തിലേക്കൊക്കെ നമ്മള്‍ വളര്‍ന്നു കഴിഞ്ഞിട്ടുണ്ട്. ഇത്തവണത്തെ ജനീവ ഷോയില്‍ ടാറ്റ മോട്ടോഴ്‌സില്‍ നിന്ന് ഒരത്ഭുതം പുറന്നുവീഴും. ബോള്‍ട്ട് ഹാച്ച്ബാക്കിന്റെ ഒരു പെര്‍ഫോമന്‍സ് പതിപ്പ്!
ഈ വാഹനം ജനീവ മോട്ടോര്‍ ഷോയ്ക്കു ശേഷം ഇന്ത്യന്‍ വിപണിയില്‍ വില്‍ക്കുവാനും ടാറ്റ പദ്ധതിയിടുന്നുണ്ട്. 2015 അവസാനത്തോടെയാണ് ബോള്‍ട്ട് പെര്‍ഫോമന്‍സ് പതിപ്പ് വിപണി പിടിക്കുക.

1.2 ലിറ്റര്‍ റിവോട്രോണ്‍ പെട്രോള്‍ എന്‍ജിന്‍ തന്നെയാണ് വാഹനത്തിലുപയോഗിക്കുക. കുതിരശക്തി 120 ആയി ഉയര്‍ത്തും! നിലവില്‍ ഈ എന്‍ജിന്റെ കരുത്ത് 89 കുതിരശക്തിയാണെന്ന് ഓര്‍ക്കുക. ടോര്‍ക്ക് നിലയിലും മാറ്റം വരുത്തും.
ഡിസൈനില്‍ വന്‍തോതിലുള്ള മാറ്റങ്ങളാണ് വരുത്തുക. 17 ഇഞ്ച് അലോയ് വീലുകളായിരിക്കും പെര്‍ഫോമന്‍സ് ബോള്‍ട്ടിലുണ്ടായിരിക്കുക.
എന്‍ജിന്‍ സവിശേഷതകളുടെ മാറ്റമനുസരിച്ച് സസ്‌പെന്‍ഷന്‍ അടക്കമുള്ള സാങ്കേതികകാര്യങ്ങളില്‍ മാറ്റം വരുത്തും. ബോള്‍ട്ടിന്റെയും സെസ്റ്റിന്റെയും വിപണി പ്രകടനത്തില്‍ ടാറ്റ പൂര്‍ണമായും സംതൃപ്തിയിലെത്തിയിട്ടില്ല. ഗുണനിലവാരത്തില്‍ വലിയ തോതില്‍ വര്‍ധനം വരുത്തിയിട്ടും ഉപഭോക്താക്കളുടെ മുന്‍വിധികള്‍ തടസ്സമാകുന്നതായി ടാറ്റ തിരിച്ചറിയുന്നുണ്ട്. ബോള്‍ട്ടിന്റെ പെര്‍ഫോമന്‍സ് പതിപ്പ് ഇതില്‍ ചില മാറ്റങ്ങള്‍ സൃഷ്ടിച്ചേക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.


Click it and Unblock the Notifications