ഇക്കോസ്‌പോര്‍ടിന്റെ എതിരാളി സാങ്‌യോങ് കൊറാന്‍ഡോ തയ്യാറെടുക്കുന്നു

By Santheep

സാങ്‌യോങ്ങില്‍ നിന്നുള്ള ഒരു കാര്‍ മോഡല്‍ മാത്രമാണ് ഇന്ന് ഇന്ത്യന്‍ വിപണിയിലുള്ളത്. റക്സ്റ്റണ്‍ എസ്‌യുവി പ്രതീക്ഷിച്ച അളവില്‍ വിറ്റു പോകുന്നില്ലെങ്കിലും ഭാവിയില്‍ സാങ്‌യോങ്ങിന് നല്ല നിലയില്‍ മുന്നേറാന്‍ കഴിയുമെന്ന് മഹീന്ദ്രയ്ക്ക് ആത്മവിശ്വാസമുണ്ട്.

പുതിയ വാര്‍ത്തകള്‍ പറയുന്നത് സാങ്‌യോങ്ങിന്റെ കൊറാന്‍ഡോ എസ്‌യുവി ഇന്ത്യയിലേക്ക് നീങ്ങുന്നതിനെക്കുറിച്ചാണ്. ഇവിടെ വായിക്കാം.

ഇക്കോസ്‌പോര്‍ട് എസ്‌യുവിയുടെ എതിരാളി

ഇക്കോസ്‌പോര്‍ട് എസ്‌യുവിയുടെ എതിരാളി

ഇക്കോസ്‌പോര്‍ട് എസ്‌യുവിയുടെ എതിരാളി എന്ന നിലയിലാണ് കൊറാന്‍ഡോയെ ചിലര്‍ അവതരിപ്പിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ സാങ്‌യോങ് എന്താണ് ചിന്തിക്കുന്നതെന്ന് പറയാറായിട്ടില്ല. ഇക്കോസ്‌പോര്‍ടിന്റെ ഉയര്‍ന്ന വേരിയന്റുകളെ ലക്ഷ്യമാക്കുന്ന തരത്തില്‍ കുറെക്കൂടി പ്രീമിയം നിലവാരത്തില്‍ തന്നെ കൊറാന്‍ഡോയുടെ വിലകള്‍ തുടങ്ങാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്.

Cannibalisation (പിള്ളതീനി)

Cannibalisation (പിള്ളതീനി)

മഹീന്ദ്രയുടെ തന്നെ ചെറു എസ്‌യുവികള്‍ നിരത്തിലിറങ്ങാന്‍ തയ്യാറെടുക്കുന്ന സാഹചര്യം കൂടി കണക്കിലെടുക്കേണ്ടതുണ്ട്. കൊറാന്‍ഡോയെ ഇന്ത്യയില്‍ തന്നെ നിര്‍മിക്കാനാണ് മഹീന്ദ്രയുടെ പദ്ധതി. ഇത് വിലയില്‍ കാര്യമായ കുറവ് കൊണ്ടുവരാന്‍ കമ്പനിയെ സഹായിച്ചേക്കും.

ഇക്കോസ്‌പോര്‍ടിന്റെ എതിരാളി സാങ്‌യോങ് കൊറാന്‍ഡോ തയ്യാറെടുക്കുന്നു

പെട്രോള്‍, ഡീസല്‍ എന്‍ജിനുകള്‍ ഘടിപ്പിച്ച് കൊറാന്‍ഡോ ഇന്ത്യയില്‍ എത്തിച്ചേരും. മാന്വല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകള്‍ എന്‍ജിനുകളോട് ചേര്‍ക്കും. സുരക്ഷാ സംവിധാനങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കിത്തുടങ്ങിയ ഇന്ത്യന്‍ മാനസികാവസ്ഥ പ്രത്യേകം കണക്കിലെടുക്കും സാങ്‌യോങ് എന്നാണ് മനസ്സിലാക്കാനാവുന്നത്.

ഇക്കോസ്‌പോര്‍ടിന്റെ എതിരാളി സാങ്‌യോങ് കൊറാന്‍ഡോ തയ്യാറെടുക്കുന്നു

2.0 ലിറ്റര്‍ ശേഷിയുള്ള പെട്രോള്‍, ഡീസല്‍ എന്‍ജിനുകളായിരിക്കും കൊറാന്‍ഡോയില്‍ ഘടിപ്പിക്കുക. 6 സ്പീഡ് മാന്വല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകള്‍ ഇവയോട് ചേര്‍ക്കും. ഡീസല്‍ എന്‍ജിന്‍ രണ്ട് തരത്തില്‍ ട്യൂണ്‍ ചെയ്ത് വിപണിയിലെത്തിക്കും. ഇവയില്‍ ഒരെണ്ണം 149 പിഎസ് കരുത്തും മറ്റേത് 175 പിഎസ് കരുത്തും പകരുന്നു. പെട്രോള്‍ എന്‍ജിന്റെ കരുത്ത് 149 പിഎസ് ആണ്.

ഇക്കോസ്‌പോര്‍ടിന്റെ എതിരാളി സാങ്‌യോങ് കൊറാന്‍ഡോ തയ്യാറെടുക്കുന്നു

റിനോ ഡസ്റ്റര്‍, ഇക്കോസ്‌പോര്‍ട് എന്നവര്‍ക്കു പുറമെ ഹ്യൂണ്ടായിയില്‍ നിന്നുള്ള ഐഎക്‌സ്25, ഹോണ്ടയുടെ എച്ച്ആര്‍ വി, മാരുതിയുടെ ചെറു എസ്‌യുവി തുടങ്ങിയ എതിരാളികളും വിപണിയില്‍ ഇടം പിടിക്കാനുണ്ട്. കൊറാന്‍ഡോയുടെ മുമ്പില്‍ നീണ്ടു കിടക്കുന്നത് പൂക്കല്‍ വിരിച്ച പാതകളൊന്നുമല്ല!

More from DriveSpark

Article Published On: Friday, April 10, 2015, 12:55 [IST]
English summary
Ssangyong Korando Coming To India Thanks To Mahindra.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X