മഹീന്ദ്രയുടെ സാങ്‌യോങ് രണ്ട് കൺസെപ്റ്റുമായി ഫ്രാങ്ഫർട്ടിലേക്ക്

Written By:

മഹീന്ദ്രയുടെ കീഴിലുള്ള കൊറിയൻ കമ്പനി സാങ്‌യോങ് ഒരു പുതിയ രണ്ട് കൺസെപ്റ്റുമായിട്ടാണ് ഫ്രാങ്ഫർട്ട് മോട്ടോർഷോയിലേക്ക് വരുന്നത്. സാങ്‌യോങ് എക്സ്എൽവി എഐആർ, എക്സ്എവി അഡ്വഞ്ചർ എന്നിവയാണവ. ഫ്രാങ്ഫർട്ട് മോട്ടോർ ഷോ തുടങ്ങുന്നത് ഇന്നു മുതലാണ്.

എക്സ്എൽവി എഐആർ ഒരു ലൈഫ്സ്റ്റൈൽ വാഹനമായിട്ടാണ് വിപണിയിൽ ഇടം പിടിക്കുക.

Ssangyong XLV AIR and XAV Adventure Concept To Debut At Frankfurt 01

1.6 ലിറ്റർ എൻജിൻ ഈ വാഹനത്തോടു ചേർത്തിരിക്കുന്നു. ഒരു ഡീസൽ എൻജിനും എക്സ്എൽവി എഐആറിന്റെ ഉൽപാദനപ്പതിപ്പിലുണ്ടായിരിക്കും. 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സാണ് എൻജിൻ കരുത്ത് ചക്രങ്ങളിലെത്തിക്കുന്നത്. ടൂവീൽ, ഫോർവീൽ ഡ്രൈവ് ഓപ്ഷനുകളുണ്ടായിരിക്കും.

Ssangyong XLV AIR and XAV Adventure Concept To Debut At Frankfurt

എക്സ്എവി അഡ്വഞ്ചർ ഒരു ചെറു എസ്‌യുവി കൺസെപ്റ്റാണ്. സ്ങാ‌യോങ്ങിന്റെ തന്നെ കൊറാൻഡോ എസ്‌യുവിയുടെ ഡിസൈന്റെ ചുവടുപിടിച്ചാണ് വാഹനം വരിക.

English summary
Ssangyong XLV AIR and XAV Adventure Concept To Debut At Frankfurt.
Story first published: Tuesday, September 15, 2015, 11:20 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark