ടാറ്റ പ്രൈമ ട്രക്ക് ചാമ്പ്യന്‍ഷിപ്പ് രണ്ടാംതവണയും ഒലിവറിന്

By Santheep

ടാറ്റ പ്രൈമ ട്രക്ക് റേസിങ്ങില്‍ ടീം കാസ്‌ട്രോള്‍ വെക്റ്റാന്‍ ഡ്രൈവര്‍ സ്റ്റുവര്‍ട് ഒലിവര്‍ ചാമ്പ്യനായി. കഴിഞ്ഞ വര്‍ഷവും ഇദ്ദേഹം തന്നെയായിരുന്നു ചാമ്പ്യന്‍ഷിപ്പ് നേടിയത്.

16 ലാപ്പുകളാണ് ഫൈനല്‍ റേസില്‍ മറികടക്കാനുണ്ടായിരുന്നത്.

ടീം അലൈഡ് പാര്‍ട്‌ണേഴ്‌സിന്റെ സ്റ്റീവ് തോമസ്സാണ് രണ്ടാം സ്ഥാനത്തെത്തിയത്. മൂന്നാം സ്ഥാനം ടീം ടാറ്റ ടെക്‌നോളജീസിന്റെ സ്റ്റീവന്‍ പവല്‍ കൊണ്ടുപോയി.

Stuart Oliver Wins T1 Prima Truck Racing Championship 2015

വണ്‍മേക്ക് റേസാണ് ടാറ്റ പ്രൈമ ട്രക്ക് ചാമ്പ്യന്‍ഷിപ്പ്. ഒരേ സാങ്കേതിക സവിശേഷതകളുള്ള വാഹനങ്ങളാണ് ഡ്രൈവ് ചെയ്യാന്‍ നല്‍കുക. ഇക്കാരണത്താല്‍ തന്നെ ഡ്രൈവറുടെ ശേഷികള്‍ വളരെ പ്രധാനമാണ് ഇത്തരം റേസുകളില്‍.

ഇന്ത്യയുടെ ഫോര്‍മുല വണ്‍ ട്രാക്കായ ബുദ്ധ് ഇന്റര്‍നാഷണലിലാണ് ടാറ്റ പ്രൈമ ചാമ്പ്യന്‍ഷിപ്പ് അരങ്ങേറിയത്. 45,000 കാണികളുണ്ടായിരുന്നു അവസാനമത്സരങ്ങള്‍ വീക്ഷിക്കുവാന്‍.

റേസ് ട്രാക്കിനു വേണ്ടി പ്രത്യേകം മോഡിഫൈ ചെയ്ത പ്രൈമ ട്രക്കുകളാണ് മത്സരത്തില്‍ ഉപയോഗിച്ചത്. 12 ട്രക്കുകളുണ്ടായിരുന്നു മത്സരത്തില്‍. 370 കുതിരശക്തി പകരാന്‍ ശേഷിയുള്ള എന്‍ജിനുകളാണ് ഈ ട്രക്കുകളില്‍ ഘടിപ്പിച്ചിരിക്കുന്നത്.

Article Published On: Monday, March 16, 2015, 15:10 [IST]
English summary
Stuart Oliver Wins T1 Prima Truck Racing Championship 2015.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X