ബ്രേക്ക് തകരാര്‍: സുസൂക്കി സെലെരിയോ തിരിച്ചുവിളിച്ചു
സുസൂക്കി സെലെരിയോ ഹാച്ച്ബാക്കിന് നാലു രാജ്യങ്ങളില്‍ തിരിച്ചുവിളി. ബ്രേക്ക് തകരാറിനെത്തുടര്‍ന്നാണ് തിരിച്ചുവിളി നടത്തിയിരിക്കുന്നത്. യുകെയിലെ രണ്ട് മോട്ടോറിങ് മാഗസിനുകളായ വാട്ട് കാര്‍?, ഓട്ടോകാര്‍ എന്നിവര്‍ നടത്തിയ ടെസ്റ്റ് ഡ്രൈവിലാണ് ബ്രേക്ക് തകരാര്‍ കണ്ടെത്തിയത്.
യയുകെ, അയര്‍ലാന്‍ഡ്, ആസ്‌ത്രേലിയ, ന്യൂ സീലന്‍ഡ് എന്നീ രാജ്യങ്ങളില്‍ വിറ്റ സെലെരിയോ മോഡലുകള്‍ക്കാണ് തിരിച്ചുവിളി വന്നിരിക്കുന്നത്.

താളുകളിലൂടെ നീങ്ങുക.

സുസൂക്കി സെലെരിയോ ഹാച്ച്ബാക്കിന് നാലു രാജ്യങ്ങളില്‍ തിരിച്ചുവിളി. ബ്രേക്ക് തകരാറിനെത്തുടര്‍ന്നാണ് തിരിച്ചുവിളി നടത്തിയിരിക്കുന്നത്. യുകെയിലെ രണ്ട് മോട്ടോറിങ് മാഗസിനുകളായ വാട്ട് കാര്‍?, ഓട്ടോകാര്‍ എന്നിവര്‍ നടത്തിയ ടെസ്റ്റ് ഡ്രൈവിലാണ് ബ്രേക്ക് തകരാര്‍ കണ്ടെത്തിയത്.

യുകെ, അയര്‍ലാന്‍ഡ്, ആസ്‌ത്രേലിയ, ന്യൂ സീലന്‍ഡ് എന്നീ രാജ്യങ്ങളില്‍ വിറ്റ സെലെരിയോ മോഡലുകള്‍ക്കാണ് തിരിച്ചുവിളി വന്നിരിക്കുന്നത്.

വാഹനത്തിന്റെ വില്‍പന ഇതിനകം തന്നെ നിര്‍ത്തലാക്കിയിട്ടുണ്ട്. ഉപഭോക്താക്കള്‍ കാര്‍ ഓടിക്കരുതെന്ന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.

ഓട്ടോകാറിന്റെയും വാട്ട് കാറിന്റെയും പ്രതിനിധികള്‍ നടത്തിയ ബ്രേക്കിങ് ടെസ്റ്റുകള്‍ വഴിയാണ് സംഭവം പുറത്തുവന്നത്. ബ്രേക്കിങ് ടെസ്റ്റ് പരാജയപ്പെട്ടതായി ഇരുവരും വെളിപ്പെടുത്തിയതോടെ സുസൂക്കി തിരിച്ചുവിളി പ്രഖ്യാപിക്കുകയായിരുന്നു.

ടെസ്റ്റില്‍, ബ്രേക്ക് പെഡല്‍ അമര്‍ത്തിയ നിലയില്‍ നിന്ന് തിരിച്ചുവരുന്നില്ല എന്നാണ് കണ്ടെത്തിയത്. മണിക്കൂറില്‍ 80 മൈല്‍ വേഗതയിലായിരുന്നു കാര്‍. ഹാന്‍ഡ്‌ബ്രേക്കും ഗിയറുകളുമുപയോഗിച്ചാണ് ടെസ്റ്റ് ഡ്രൈവര്‍മാര്‍ വാഹനം നിറുത്തിയത്.

ഉപഭോക്താക്കള്‍ക്ക് തല്‍ക്കാലം ഉപയോഗിക്കാന്‍ സുസൂക്കി വാഹനങ്ങള്‍ നല്‍കുമെന്നാണ് അറിയുന്നത്. ഇവ ഏത് മോഡലായിരിക്കുമെന്ന് കാര്യത്തില്‍ വ്യക്തതയില്ല.

സുസൂക്കിയുടെ തായ്‌ലന്‍ഡ് പ്ലാന്റിലാണ് ഈ നാല് രാജ്യങ്ങളിലേക്കുമുള്ള മോഡലുകള്‍ നിര്‍മിക്കുന്നത്. ഇന്ത്യയില്‍ വില്‍ക്കുന്ന മോഡലുകള്‍ നിര്‍മിക്കുന്നത് ഹരിയാണയിലാണ്. ഇവയെക്കുറിച്ച് ഇത്തരം പരാതികളൊന്നും ഇതുവരെ ഉയര്‍ന്നുവന്നിട്ടില്ല.


Click it and Unblock the Notifications








