മാരുതി വൈആർഎ-ക്ക് പേരിട്ടു: ബലെനോ!

Written By:

സുസൂക്കി ഐകെ-2 കൺസെപ്റ്റ് ജനീവ മോട്ടോർഷോയിലാണ് ആദ്യമായി അവതരിപ്പിക്കപ്പെട്ടത്. ഇന്ത്യയിലേക്ക് ഈ ഹാച്ച്ബാക്ക് വരുന്നുണ്ടെന്ന് നേരത്തെതന്നെ പ്രഖ്യാപിക്കപ്പെട്ടിരുന്നു. മാരുതി സുസൂക്കി ഈ വാഹനത്തെ ഇന്ത്യയ്ക്കനുയോജ്യമായ രീതിയിൽ വികസിപ്പിച്ചെടുത്തു വരികയായിരുന്നു. നിരവധിയിടങ്ങളിൽ വെച്ച് ഈ കാറിനെ ടെസ്റ്റ് ചെയ്യുന്ന നിലയിൽ കണ്ടെത്തുകയുണ്ടായി.

പുതിയ വാർത്തകൾ പറയുന്നത് ഈ പുതിയ ഹാച്ച്ബാക്കിന് പേരിട്ടുവെന്നാണ്. അന്താരാഷ്ട്രവിപണിയിൽ ബലെനോ എന്ന പേരിലായിരിക്കും ഈ കാർ വിൽക്കുക.

ഇന്ത്യയിലും ഈ പേരുതന്നെ സ്വീകരിക്കാനുള്ള സാധ്യതയുണ്ടെന്ന് കേൾക്കുന്നു. പ്രീമിയം നിലവാരത്തിലുള്ള ഹാച്ച്ബാക്ക് മോഡലാണിത്. സ്വിഫ്റ്റ് ഹാച്ച്ബാക്കിനു മുകളിൽ വില വരുന്ന വിധത്തിൽ.

സുസൂക്കി പുതുതായി വികസിപ്പിച്ചെടുത്ത ബൂസ്റ്റ്ജെറ്റ് ടർബോ ചാർജ്ഡ് പെട്രോൾ എൻജിനാണ് ബലെനോയിൽ ചേർക്കുക.

Cars താരതമ്യപ്പെടുത്തൂ

മാരുതി സുസുക്കി ഒമ്‍നി
മാരുതി സുസുക്കി ഒമ്‍നി വേരിയന്റ്‌ തെരഞ്ഞെടുക്കൂ
-- താരതമ്യത്തിന് കാര്‍ തെരഞ്ഞെടുക്കൂ --
English summary
Suzuki iK2 Concept Named After Baleno.
Story first published: Friday, August 7, 2015, 17:02 [IST]
Please Wait while comments are loading...

Latest Photos