മാരുതി സുസൂക്കി ഐഎം4 'ഇഗ്നിസ്' എന്ന പേരിൽ വരും?

By Santheep

സുസൂക്കിയുടെ ഏഎം4 കൺസെപ്റ്റിന്റെ ഉൽപാദനരൂപം തയ്യാറായിക്കഴിഞ്ഞുവെന്നും ഇതിന്റെ പേറ്റന്റ് അപേക്ഷകൾ സമർപ്പിച്ചുവെന്നുമെല്ലാം വാർത്തകൾ വന്നിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ. പുതിയ റിപ്പോർട്ടുകൾ പറയുന്നത് ഈ ചെറു എസ്‌യുവിക്ക് പേരിട്ടുവെന്നാണ്. 'ഇഗ്നിസ്'എന്നായിരിക്കും വാഹനത്തിന് പേരെന്ന് സ്ഥിരീകരിക്കപ്പെടാത്ത വാർത്തകൾ പറയുന്നു.

ഇന്ത്യയുടെ വിപണിസാഹചര്യങ്ങൾക്ക് തികച്ചും ചേരുന്ന ഒരു വാഹനമായിരിക്കും ഇഗ്നിസ് എന്നുറപ്പിക്കാവുന്നതാണ്. ഇന്ത്യയിലേക്കും ഈ കാർ എത്തിച്ചേരുമെന്ന് ഊഹിക്കപ്പെടുന്നുണ്ട്.

മാരുതി ഇഗ്നിസ്

ഇന്ത്യയിലെ ചെറുകാര്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ട് ഈ കണ്‍സെപ്റ്റിന്റെ അളവുതൂക്കങ്ങള്‍. ആകെ നീളം 3,693 മില്ലിമീറ്ററാണ്. ഈ ഫോര്‍വീല്‍ ഡ്രൈവ് കാറില്‍ 1.2 ലിറ്റര്‍ ഡ്യുവല്‍ജെറ്റ് എന്‍ജിന്‍ ചേര്‍ത്തിരിക്കുന്നു. സുസൂക്കി തന്നെയാണ് ഈ എന്‍ജിന്റെ നിര്‍മാതാവ്.

കണ്‍സെപ്റ്റില്‍ കാണുന്നത് 18 ഇഞ്ച് അലോയ് വീലാണ്. ഇന്ത്യന്‍ വിപണിയിലേക്കുള്ള വാഹനത്തിന്റെ വരവിനെക്കുറിച്ച് ഉറപ്പിച്ചൊന്നും പറയാറായിട്ടില്ല ഇപ്പോള്‍. സുസൂക്കിയുടെ ഔദ്യോഗിക വിശദീകരണത്തിന് കാത്തുനില്‍ക്കേണ്ടതായി വരും. ഒരു കാര്യം ഉറപ്പിച്ചു പറയാവുന്നത്, ഈ കണ്‍സെപ്റ്റ് ഇന്ത്യയിലേക്ക് വരുന്നില്ലെങ്കില്‍ ഒരു പ്രധാന വിപണിയെ സുസൂക്കി നഷ്ടപ്പെടുത്തുന്നു എന്നാണര്‍ഥം.

സുസൂക്കി ഐഎം4

തികച്ചും പുതിയ പ്ലാറ്റ്‌ഫോമിലാണ് ഐഎം-4 മിനി ഫോര്‍വീലര്‍ കണ്‍സെപ്റ്റ് നിര്‍മിച്ചിരിക്കുന്നത്. ചെറുകാര്‍ പ്ലാറ്റ്‌ഫോം നിര്‍മിക്കുന്നതില്‍ വിദഗ്ധരായ സുസൂക്കി എന്‍ജിനീയര്‍മാരുടെ കൈക്കണക്ക് കൃത്യമായി വീണിരിക്കുന്നു ഈ വാഹനത്തില്‍.

More from DriveSpark

Article Published On: Wednesday, September 2, 2015, 8:54 [IST]
English summary
Suzuki iM 4 Compact SUV Could Be Called Ignis.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X