ആള്‍ട്ടോ, വാഗണ്‍ ആര്‍, സ്വിഫ്റ്റ്: 20 ലക്ഷം കാറുകള്‍ തിരിച്ചുവിളിച്ചു
സുസൂക്കി ആള്‍ട്ടോ, വാഗണ്‍ ആര്‍, സ്വിഫ്റ്റ് ഹാച്ച്ബാക്ക് എന്നീ മോഡലുകള്‍ക്ക് ആഗോളതലത്തില്‍ തിരിച്ചുവിളി. വാഹനങ്ങളുടെ ഇഗ്നീഷ്യന്‍ സ്വിച്ചിന് തകരാറുണ്ടെന്നാണ് അറിയുന്നത്.
മാരുതി സുസൂക്കി 'എക്രോസ്' ഇന്ത്യയിലെത്താന്‍ തയ്യാറായി
ഇന്ത്യയില്‍ വില്‍ക്കുന്ന മോഡലുകള്‍ക്ക് തകരാറില്ലെന്നാണ് മനസ്സിലാക്കാനാവുന്നത്. കൂടുതല്‍ വിവരങ്ങള്‍ താഴെ.

ഏതാണ്ട് 20 ലക്ഷം കാറുകള്‍ക്ക് തകരാറുണ്ടെന്നാണ് സുസൂക്കി കണ്ടെത്തിയിരിക്കുന്നത്. എല്ലാ വാഹനങ്ങളും തിരിച്ചുവിളിക്കാനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു.

നേരത്തെയും ഇതേ വിഷയത്തില്‍ തിരിച്ചുവിളി സംഭവിച്ചിരുന്നു. മാര്‍ച്ച് 31നായിരുന്നു ഇത്. അന്ന് 1,68,000 വാഹനങ്ങളാണ് തിരിച്ചുവിളിച്ചത്. 98നും 2009നും ഇടയിൽ നിർമിച്ച മോഡലുകൾക്കാണ് തിരിച്ചുവിളി.

ഉപഭോക്താക്കളില്‍ നിന്ന് 67 പരാതികള്‍ തകരാര്‍ സംബന്ധിച്ച് ലഭിച്ചിട്ടുണ്ട് സുസൂക്കിക്ക് ഇതുവരെ. ഈ വിവരങ്ങള്‍ ജപ്പാന്‍ അധികൃതര്‍ക്ക് സുസൂക്കി കൈമാറിയതായി അറിയുന്നു.

ഈ തകരാര്‍ മൂലം ഇതുവരെ അപകടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് സുസൂക്കി പറയുന്നു. ഇതേ വാഹനങ്ങള്‍ വില്‍ക്കുന്ന ഏതെല്ലാം രാജ്യങ്ങളില്‍ തിരിച്ചുവിളി നടക്കുമെന്ന് അറിവായിട്ടില്ല. ഇന്ത്യയില്‍ തിരിച്ചുവിളിക്ക് സാധ്യതയില്ല.

ജനറല്‍ മോട്ടോഴ്‌സിനു വേണ്ടി ഷെവര്‍ലെ ക്രൂസ് മോഡല്‍ നിര്‍മിക്കുന്നുണ്ട് സുസൂക്കി. ഈ വാഹനത്തിനും സമാനമായ തകരാറുണ്ടെന്ന് അറിയുന്നു. സുസൂക്കി തന്നെ നിര്‍മിക്കുന്ന ചില മസ്ദ വാഹനങ്ങളെയും തിരിച്ചുവിളി ബാധിച്ചിട്ടുണ്ട്. ഇവയെല്ലാം ജപ്പാനില്‍ മാത്രം വില്‍ക്കുന്ന വാഹനങ്ങളാണ്.


Click it and Unblock the Notifications








