മാരുതി എസ് ക്രോസ്സ് വാങ്ങുന്നവര്‍ക്ക് സന്തോഷവാര്‍ത്ത

Written By:

മാരുതി സുസൂക്കി തങ്ങളുടെ ആദ്യത്തെ ക്രോസ്സോവര്‍ മോഡല്‍ വിപണിയിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്. എസ് ക്രോസ്സ് എന്നു പേരിട്ട ഈ വാഹനം ഇന്ത്യയിലെ ചെറു ക്രോസ്സോവര്‍ വിപണിയില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുള്ള വാഹനമാണ്.

എസ് ക്രോസ്സ് ക്രോസ്സോവറിന്റെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് സംശയമുള്ളവര്‍ക്ക് അതിന് നിവാരണം വരുത്താനുള്ള അവസരമാണിത്. ആസിയാന്‍ എന്‍സിഎപി ഈ വാഹനം ക്രാഷ് ടെസ്റ്റ് നടത്തിയിരിക്കുന്നു. ഇന്ത്യയടക്കമുള്ള ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ പുറത്തിറക്കുന്ന വാഹനങ്ങള്‍ ക്രാഷ് ടെസ്റ്റ് നടത്തി സാക്ഷ്യപ്പെടുത്തുന്നത് ഈ സംഘടനയാണ്.

ഇന്ത്യയില്‍ ഇനി പുറത്തിറങ്ങുന്ന എല്ലാ വാഹനങ്ങളും ആസിയാന്‍ എന്‍സിഎപിയില്‍ ക്രാഷ് ടെസ്റ്റ് ചെയ്തിരിക്കണം.

മാരുതി എസ് ക്രോസ്സിന്റെ ക്രാഷ് ടെസ്റ്റ് റിസള്‍ട്ട് ഏറെക്കുറെ അനുകൂലമാണ്. മുതിര്‍ന്നവരുടെ സുരക്ഷ ഉറപ്പുവരുത്തുന്ന കാര്യത്തില്‍ 5 സ്റ്റാര്‍ റേറ്റിങ് നേടിയിട്ടുണ്ട് ഈ കാര്‍. കുട്ടികളുടെ സുരക്ഷിതത്വത്തിന്റെ കാര്യത്തില്‍ 4 സ്റ്റാര്‍ റേറ്റിങ്ങാണ് നല്‍കിയിരിക്കുന്നത്.

English summary
Suzuki S Cross Crash Tested Before India Launch By ASEAN NCAP.
Story first published: Monday, June 29, 2015, 14:29 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark