തകാറ്റ 'ദുരന്തം' ഫെരാരിയെയും തേടിയെത്തി!
തകാറ്റ എയർബാഗുകൾ സൃഷ്ടിക്കുന്ന പൊല്ലാപ്പുകൾ തുടരുകയാണ്. ഏറ്റവും പുതിയ വാർത്തകൾ പറയുന്നത് തകാറ്റ എയർബാഗ് ഫെരാരിക്കും പണികൊടുത്തു എന്നാണ്!
ലോകത്തെമ്പാടുമായി വിറ്റഴിച്ച 2600 കാറുകൾ തിരിച്ചുവിളിക്കേണ്ട ഗതികേടിലാണ് ഫെരാരിയിപ്പോൾ. 2014 ഡിസംബർ 19നും 2015 ഏപ്രിൽ 29നും ഇടയ്ക്ക് നിർമിക്കപെട്ട ഫെരാരി മോഡലുകളാണ് തിരിച്ചുവിളിക്കുന്നത്.
കൗതുകകരമായ വസ്തുത, ഈ വാഹനങ്ങളുടെ നിർമാണത്തിയ്യതിയാണ്. തകാറ്റയുടെ എയർബാഗുകൾ സൃഷ്ടിച്ച പ്രശ്നങ്ങൾ ലോകത്തിലെ മിക്ക കാർനിർമാതാക്കൾക്കും പണി കൊടുത്തുകൊണ്ടിരിക്കുന്ന സമയത്തു തന്നെയാണ് ഫെരാരിയും ഇതേ കുഴിയിൽ പോയി ചാടിയത്!

ഇതിൽ മറ്റുചില വസ്തുതകൾ കൂടി പരിഗണിക്കേണ്ടതുണ്ട്. ഫെരാരി പോലുള്ള കമ്പനികൾ പ്രത്യേക സംവിധാനം വഴി നിർമിച്ചെടുക്കുന്നവയാണ് ഈ എഎർബാഗുകൾ. തങ്ങളുടെ കാറുകൾക്ക് ചേരുന്ന വിധത്തിലുള്ള എ?ർബാഗുകൾ ലഭ്യമാക്കാൻ വേണ്ടി ഗവേഷണപ്രവർത്തനങ്ങൾക്കായും ഇവർ പണം ചെലവാക്കിയിരിക്കും. വർഷങ്ങൾ നീണ്ട പ്രക്രിയയിലൂടെ കടന്നുവരുന്ന ഇത്തരം സംഗതികൾ ഒറ്റദിനം കൊണ്ട് അവസാനിപ്പിക്കുന്നത് പ്രായോഗിമല്ല എന്നതായിരിക്കാം പ്രശ്നം.
ലാഫെരാരി അടക്കമുള്ള എട്ട് മോഡലുകളാണ് ഫെരാരി ഇപ്പോൾ തിരിച്ചുവിളിച്ചിട്ടുള്ളത്. ഇപ്പറഞ്ഞ കാലയളവിൽ തകാറ്റ എയർബാഗുകൾ ഘടിപ്പിച്ച എല്ലാ മോഡലുകൾക്കും തകരാറുണ്ടെന്നും ഇവ തിരിച്ചുവിളിച്ചുകൊണ്ടിരിക്കുകയാണെന്നും കമ്പനി അറിയിക്കുന്നു.


Click it and Unblock the Notifications








