തകാറ്റ എര്‍ബാഗ് പൊട്ടികത്തെറിച്ച് ഹോണ്ട ഡ്രൈവര്‍ കൊല്ലപ്പെട്ടു

Written By:

ലോകമെമ്പാടുമുള്ള ഓട്ടോവിപണികളില്‍ വന്‍ നാശനഷ്ടം വിതച്ച തകാറ്റ എയര്‍ബാഗ് വീണ്ടും വാര്‍ത്തകളിലേക്ക്. തകാറ്റ എയര്‍ബാഗ് പൊട്ടിത്തെറിച്ച ഒരാള്‍ കൂടി കൊല്ലപ്പെട്ടതാണ് വാര്‍ത്ത. യുഎസ്സിലാണ് സംഭവം.

ഹോണ്ടയ്ക്കാണ് ഇത്തവണയും പണി കിട്ടിയിരിക്കുന്നത്. ഒരു ഹോണ്ട സിവിക് മോഡലില്‍ ഘടിപ്പിച്ചിരുന്ന തകാറ്റ എര്‍ബാഗാണ് പൊട്ടിത്തെറിച്ചത്. ഈ കാര്‍ 2005 മോഡലാണെന്നറിയുന്നു. ഹോണ്ട ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

To Follow DriveSpark On Facebook, Click The Like Button
തകാറ്റ എയർബാഗ്

ല്യൂസിയാന എന്നയാളാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ഇവരുടെ മരണം നാഷണല്‍ ഹൈവേ ട്രാഫിക് സേഫ്റ്റ് അഡ്മിനിസ്‌ട്രേഷനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എയര്‍ബാഗ് പൊട്ടിത്തെറിച്ചതിനോടൊപ്പം പുറത്തുവന്ന ലോഹച്ചീളുകള്‍ ശരീരത്തില്‍ തുളഞ്ഞു കയറിയാണ് മരണം സംഭവിച്ചത്.

തകാറ്റ എയര്‍ബാഗ് മൂലം സംഭവിക്കുന്ന ഏഴാമത്തെ മരണമാണിത്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ ഈ എര്‍ബാഗ് ഘടിപ്പിച്ച നിരവധി വാഹനങ്ങള്‍ വിവിധ ബ്രാന്‍ഡുകള്‍ വിറ്റഴിച്ചിട്ടുണ്ട്. ഇവയില്‍ പല മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കില്ല എന്ന സാധ്യത കൂടി പരിഗണിക്കണം. ഇത്തരം വിഷയങ്ങളില്‍ സൂക്ഷ്മമായ നിരീക്ഷണ സംവിധാനങ്ങളൊന്നുമില്ലാത്ത ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളില്‍ പ്രത്യേകിച്ചും.

കൂടുതല്‍... #തകാറ്റ #takata #honda
English summary
Takata Crisis Honda Reports Another Death Due To Airbag.
Story first published: Monday, June 15, 2015, 18:11 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark