എയര്‍ബാഗ് ഇന്‍ഫ്ലേറ്ററുകള്‍ മാറ്റിവെക്കാന്‍ തകാറ്റ ഒരുങ്ങുന്നു

Written By:

തകാറ്റ എയര്‍ബാഗ് കമ്പനി ഉണ്ടാക്കിയ പുകിലുകള്‍ ചില്ലറയല്ല. ലോകത്തെ മിക്കവാരും കാര്‍ കമ്പനികള്‍ക്ക് ഇവര്‍ മുഖാന്തിരം പണി കിട്ടുകയുണ്ടായി. തകരാറുള്ള എയര്‍ബാഗുകള്‍ വിതരണം ചെയ്യുന്നതിലൂടെയാണ് തകാറ്റ ഇത് സാധ്യമാക്കിയത്. നിരവധി കമ്പനികളിലെ ഉന്നതോദ്യോഗസ്ഥര്‍ക്കും ഇതുവഴി പണി പോയിക്കിട്ടുകയും ചെയ്തു.

എന്തായാലും, കാര്‍ കമ്പനികള്‍ക്ക് തങ്ങളാലുണ്ടായ നഷ്ടം നികത്തുവാനുള്ള പരിപാടികള്‍ ആസുത്രണം ചെയ്യുകയാണ് തകാറ്റ ഇപ്പോള്‍. അടുത്ത ആറു മാസത്തിനുള്ളില്‍ എയര്‍ബാഗുകളിലെ തകരാറുള്ള ഭാഗം ശരിപ്പെടുത്തുന്നതിന് ഘടകഭാഗങ്ങള്‍ നിര്‍മിച്ച് കാര്‍നിര്‍മാതാക്കള്‍ക്ക് എത്തിക്കാന്‍ വന്‍ നിക്ഷേപമാണ് കമ്പനി നടത്തുന്നത്.

Takata To Double Its Capacity To Make Replacement Airbag Inflators

ഉല്‍പാദനശേഷി ഇരട്ടിയാക്കാനാണ് തകാറ്റയുടെ പദ്ധതി. എയര്‍ബാഗ് ഇന്‍ഫ്ലേറ്റുകള്‍ നിര്‍മിക്കുന്നതിനാണിത്. ഈ ഘടകബാഗത്തിനാണ് നേരത്തെ തകരാര്‍ കണ്ടെത്തിയത്.

മാസത്തില്‍ 9 ലക്ഷം എയര്‍ബാഗ് ഇന്‍ഫ്‌ലേറ്ററുകള്‍ വീതം മാറ്റി വെക്കാനാണ് തകാറ്റ ഉദ്ദേശിക്കുന്നത്. നിലവില്‍ കമ്പനിയുടെ മാസ ഉല്‍പാദനം 4,50,000 യൂണിറ്റാണ്.

കൂടുതല്‍... #തകാറ്റ #takata
English summary
Takata To Double Its Capacity To Make Replacement Airbag Inflators.
Story first published: Monday, March 9, 2015, 18:32 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark