തകാറ്റ എയര്‍ബാഗ് പൊട്ടിത്തെറിച്ച് ഗര്‍ഭിണി കൊല്ലപ്പെട്ടു
തകാറ്റ എയര്‍ബാഗ് സൃഷ്ടിക്കുന്ന കെടുതികള്‍ക്ക് അവസാനമാകുന്നില്ല. മലേഷ്യയില്‍ നിന്ന് വരുന്ന വാര്‍ത്തകള്‍ പറയുന്നത് തകാറ്റ എയര്‍ബാഗ് മൂലം ഒരാള്‍ കൂടി കൊല്ലപ്പെട്ടതായാണ്.
ലോ സുക് ലേ എന്ന നാല്‍പത്തിരണ്ടുകാരിയാണ് തകാറ്റ എയര്‍ബാഗ് പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ടത്. ഇവര്‍ ഗര്‍ഭിണിയായിരുന്നു. ഈ പ്രശ്‌നത്തില്‍ കൊല്ലപ്പെട്ടയാളുടെ ബന്ധുക്കള്‍ തകാറ്റയ്ക്കും ഹോണ്ടയ്ക്കുമെതിരെ പരാതി നല്‍കിയിട്ടുണ്ട്.
ഒരു ഹോണ്ട സിറ്റി കാറാണ് ലോ സുക് ലേ ഓടിച്ചിരുന്നത്. ഇത് 2003 മോഡലാണ്.

എയര്‍ബാഗ് പുറത്തുവരുമ്പോള്‍ വെറും 32 കിലോമീറ്റര്‍ വേഗതയിലായിരുന്നു കാര്‍ ഓടിയിരുന്നത്. പൊട്ടിത്തെറിയില്‍ പുറത്തുവന്ന ഒരു ലോഹക്കഷണം കഴുത്തില്‍ തുളഞ്ഞു കയറിയതാണ് മരണകാരണമെന്നറിയുന്നു.
ആശുപത്രിയിലേക്കുള്ള മാര്‍ഗമധ്യേ സുക് ലേ മരണമടഞ്ഞു. കുഞ്ഞിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തുവെങ്കിലും മൂന്നു ദിവസമേ ജീവിച്ചുള്ളൂ.


Click it and Unblock the Notifications