ടാറ്റ ബോള്‍ട്ട് ഇന്ന് എത്തും

By Santheep

വാഹനപ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ടാറ്റ ബോള്‍ട്ട് ഹാച്ച്ബാക്ക് ഇന്ന് വിപണിയിലെത്തും. ടാറ്റയുടെ പുതിയ റിവോട്രോണ്‍ എന്‍ജിനാണ് ബോള്‍ട്ടിലുപയോഗിച്ചിട്ടുള്ളത്. 1.2, 4 സിലിണ്ടര്‍, ടര്‍ബോചാര്‍ജ്ഡ് എന്‍ജിനോടൊപ്പം 5 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ ചേർത്തിരിക്കുന്നു.

എന്‍ജിന്‍ ശേഷി: 1193 സിസി

  • പരമാവധി കരുത്ത്: 5000ആര്‍പിഎമ്മില്‍ 88.8 കുതിരശക്തി
  • പരമാവധി ചക്രവീര്യം: 1500-4000 ആര്‍പിഎമ്മില്‍ 140 എന്‍എം
  • ഡ്രൈവര്‍ട്രെയ്ന്‍: ഫ്രണ്ട് വീല്‍ ഡ്രൈവ്

സുരക്ഷ

  • എയര്‍ബാഗ്: ഡ്രൈവര്‍, പാസഞ്ചര്‍ എയര്‍ബാഗുകള്‍
  • റിമോട്ടോടു കൂടിയ സെന്‍ട്രല്‍ ലോക്കിങ്
  • വേഗത തിരിച്ചറിഞ്ഞ് സ്വയം അടയുന്ന ഡോര്‍

ടാറ്റ ബോള്‍ട്ട് ടെസ്റ്റ് ഡ്രൈവ് നിരൂപണം

ടാറ്റയുടെ നിലവിലുള്ള മോഡലുകളില്‍ നിന്ന് വലിയ അളവില്‍ മാറിനില്‍ക്കുന്ന ഡിസൈനാണ് ബോള്‍ട്ടിനുള്ളത്. വലിപ്പമേറിയ എയര്‍ ഇന്‍ടേക്ക്, ഹണികോമ്പ് ഗ്രില്ലുകള്‍, ഫോഗ് ലാമ്പുകള്‍ എന്നിവ വാഹനത്തിന് ഒരല്‍പം ബോള്‍ഡ് ലുക്ക് പകര്‍ന്നു നല്‍കുന്നുണ്ട്. ബോണറ്റിനോടും ബംപറിനോടും എത്രയും ചേര്‍ന്നുനിന്ന് വാഹനത്തിന്റെ റോഡ് സാന്നിധ്യം വര്‍ധിപ്പിക്കുന്നതില്‍ ബോള്‍ട്ടിന്റെ പ്രോജക്ടര്‍ ഹെഡ്‌ലാമ്പുകള്‍ വലിയ സംഭാവന നല്‍കുന്നു. വിസ്ത ഹാച്ച്ബാക്കിന്റെ പിന്‍ഗാമിയെന്നാണ് ഔദ്യോഗികമായി അറിയപ്പെടുന്നതെങ്കിലും ഒരു കാരണവശാലും ഡിസൈന്‍ സൗന്ദര്യത്തെ പ്രസ്തുത വാഹനവുമായി താരതമ്യം ചെയ്തുകൂടാ. ഇന്ത്യന്‍ വിപണിയിലെ നിലവിലെ ട്രെന്‍ഡുമായി വലിയ അളവില്‍ ചാര്‍ച്ച പുലര്‍ത്തുന്നു ഈ വാഹനം.

ഉയര്‍ന്ന ഗുണനിലവാരമുള്ള ഉല്‍പന്നങ്ങളാണ് ബോള്‍ട്ടിന്റെ ഇന്റീരിയറില്‍ ഉപയോഗിച്ചിട്ടുള്ളത്. നിലവില്‍ സെഗ്മെന്റിലുള്ള ഏതൊരു വാഹനത്തെക്കാളും ഇക്കാര്യത്തില്‍ മുമ്പില്‍ എന്നാണ് ഞങ്ങളുടെ വിലയിരുത്തല്‍. എങ്കിലും, സീറ്റ് അടക്കമുള്ളവ ഒരല്‍പം കൂടി സോഫ്റ്റാക്കാമായിരുന്നു എന്നൊരഭിപ്രായം കൂടിയുണ്ട്. മൊത്തത്തില്‍ വാഹനത്തിനകം വളരെ ലളിതമായി ക്രമീകരിച്ചിരിക്കുന്നതായി കാണാന്‍ കഴിഞ്ഞു. ഇന്‍ഫോടെയ്ന്‍മെന്റ് സന്നാഹങ്ങളും മറ്റു സവിശേഷതകളുമെല്ലാം കൈയെത്തുന്ന വിധത്തില്‍ തന്നെ ക്രമീകരിച്ചിരിക്കുന്നു. വായന തുടരുക

More from DriveSpark

Article Published On: Thursday, January 22, 2015, 6:47 [IST]
English summary
Tata Bolt Hatchback To Launch On 22nd January, 2015.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X