ടാറ്റ ബോള്‍ട്ട് 4.44 ലക്ഷത്തിന് ലോഞ്ച് ചെയ്തു
ടാറ്റ ബോള്‍ട്ട് ഹാച്ച്ബാക്ക് ഇന്ത്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്തു. മുംബൈയില്‍ വെച്ചാണ് വാഹനത്തിന്‍റെ വിപണിപ്രവേശം നടന്നത്. വാഹനത്തിന്‍റെ വേരിയന്‍റുകളും വിലയും താഴെ കാണാം.
ബോൾട്ട് പെട്രോൾ
- ടാറ്റ ബോള്‍ട്ട് എക്സ് ഇ - 4,44,993
- ടാറ്റ ബോള്‍ട്ട് എക്സ്എം - 5,15,991
- ടാറ്റ ബോള്‍ട്ട് എക്സ്എംഎസ് - 5,540,112
- ടാറ്റ ബോള്‍ട്ട് എക്സ്ടി - 6,05,893
ബോൾട്ട് ഡീസൽ
- ടാറ്റ ബോള്‍ട്ട് എക്സ് ഇ - 5,49,950
- ടാറ്റ ബോള്‍ട്ട് എക്സ്എം - 6,11,446
- ടാറ്റ ബോള്‍ട്ട് എക്സ്എംഎസ് - 6,34,792
- ടാറ്റ ബോള്‍ട്ട് എക്സ്ടി - 6,99,839
ടാറ്റ ബോള്‍ട്ട് മൈലേജ്
1.2ടി പെട്രോള്‍ എന്‍ജിന്‍ ലിറ്ററിന് 17.57 കിലോമീറ്റര്‍ മൈലേജ് പകരുന്നു. 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിന്റെ മൈലേജ് ലിറ്ററിന് 22.95 കിലോമീറ്ററാണ്.
നിറങ്ങള്‍
അഞ്ച് നിറങ്ങളിലാണ് വാഹനം വിപണിയില്‍ ലഭിക്കുക. വെനീഷ്യന്‍ റെഡ്, പ്രിസ്റ്റൈന്‍ വൈറ്റ്, പ്ലാറ്റിനം സില്‍വര്‍, ഡ്യൂണ്‍ ബീജ്, സ്കൈ ഗ്രേ എന്നിവയാണ് നിറങ്ങള്‍.
എന്‍ജിനുകള്‍
ടാറ്റയുടെ പുതിയ റിവോട്രോണ്‍ എന്‍ജിനാണ് ബോള്‍ട്ടിലുപയോഗിച്ചിട്ടുള്ളത്. 1.2, 4 സിലിണ്ടര്‍, ടര്‍ബോചാര്‍ജ്ഡ് എന്‍ജിനോടൊപ്പം 5 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ ചേർത്തിരിക്കുന്നു.
വാഹനത്തിന്‍റെ എന്‍ജിന്‍ ശേഷി 1193 സിസിയാണ്. ഈ എന്‍ജിന്‍ 5000ആര്‍പിഎമ്മില്‍ 88.8 കുതിരശക്തി ഉല്‍പാദിപ്പിക്കുന്നു. പരമാവധി ചക്രവീര്യം 1500-4000 ആര്‍പിഎമ്മില്‍ 140 എന്‍എം. ഫ്രണ്ട് വീല്‍ ഡ്രൈവാണ് ഈ ഹാച്ച്ബാക്ക്.
ബോള്‍ട്ടിന്റെ ഡീസല്‍ എന്‍ജിന്‍ 4000 ആര്‍പിഎമ്മില്‍ 73.9 കുതിരശക്തി ഉല്‍പാദിപ്പിക്കുന്നു. 1,7503,000 ആര്‍പിഎമ്മില്‍ 190 എന്‍എം ആണ് ചക്രവീര്യം.
ഫീച്ചറുകള്‍, സുരക്ഷാസന്നാഹങ്ങള്‍...
സ്‌മോക്ക്ഡ് പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, അലോയ് വീലുകള്‍ തുടങ്ങിയ ഫീച്ചറുകളും ഡ്യുവല്‍ എയര്‍ബാഗ്, എബിഎസ്, ഇബിഡി തുടങ്ങിയ സുരക്ഷാ സന്നാഹങ്ങളും വാഹനത്തിലുണ്ട്. ടച്ച്‌സ്‌ക്രീനോടു കൂടിയ ഹാര്‍മാന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് വാഹനത്തിലുള്ളത്. വീഡിയോ, ജിപിഎസ് സൗകര്യങ്ങള്‍ ഈ സിസ്റ്റത്തിലുണ്ട്. നിരവധി നിയന്ത്രണങ്ങള്‍ ചേര്‍ത്തിട്ടുള്ള സ്റ്റീയരിങ് വീലാണ് മറ്റൊന്ന്. വിങ് മിററുകള്‍ ഇലക്ട്രികമായി ക്രമീകരിക്കാന്‍ സാധിക്കും.
ടാറ്റയുടെ നിലവിലുള്ള മോഡലുകളില്‍ നിന്ന് വലിയ അളവില്‍ മാറിനില്‍ക്കുന്ന ഡിസൈനാണ് ബോള്‍ട്ടിനുള്ളത്. വലിപ്പമേറിയ എയര്‍ ഇന്‍ടേക്ക്, ഹണികോമ്പ് ഗ്രില്ലുകള്‍, ഫോഗ് ലാമ്പുകള്‍ എന്നിവ വാഹനത്തിന് ഒരല്‍പം ബോള്‍ഡ് ലുക്ക് പകര്‍ന്നു നല്‍കുന്നുണ്ട്. ബോണറ്റിനോടും ബംപറിനോടും എത്രയും ചേര്‍ന്നുനിന്ന് വാഹനത്തിന്റെ റോഡ് സാന്നിധ്യം വര്‍ധിപ്പിക്കുന്നതില്‍ ബോള്‍ട്ടിന്റെ പ്രോജക്ടര്‍ ഹെഡ്‌ലാമ്പുകള്‍ വലിയ സംഭാവന നല്‍കുന്നു. വിസ്ത ഹാച്ച്ബാക്കിന്റെ പിന്‍ഗാമിയെന്നാണ് ഔദ്യോഗികമായി അറിയപ്പെടുന്നതെങ്കിലും ഒരു കാരണവശാലും ഡിസൈന്‍ സൗന്ദര്യത്തെ പ്രസ്തുത വാഹനവുമായി താരതമ്യം ചെയ്തുകൂടാ. ഇന്ത്യന്‍ വിപണിയിലെ നിലവിലെ ട്രെന്‍ഡുമായി വലിയ അളവില്‍ ചാര്‍ച്ച പുലര്‍ത്തുന്നു ഈ വാഹനം. തുടർന്നുവായിക്കാം


Click it and Unblock the Notifications








