ടാറ്റ ബോള്‍ട്ട് ബങ്കളുരുവില്‍ ലോഞ്ച് ചെയ്തു
ടാറ്റ ബോള്‍ട്ട് ഹാച്ച്ബാക്ക് ബങ്കളുരുവില്‍ ലോഞ്ച് ചെയ്തു. വാഹനത്തിന്റെ ബുക്കിങ് ഇതിനകം തന്നെ തുടങ്ങിയിട്ടുണ്ട്. ഓണ്‍ലൈന്‍ വഴിയും ബുക്കിങ് സ്വീകരിക്കുന്നുണ്ട് കമ്പനി.
ടാറ്റ ബോള്‍ട്ടിനെ വിശദമായി പരിചയപ്പെടാം
ബോള്‍ട്ട് ബങ്കളുരു എക്‌സ്‌ഷോറൂം വില (പെട്രോള്‍)
- ടാറ്റ ബോള്‍ട്ട് എക്‌സ്ഇ പെട്രോള്‍ - 4,50,100 രൂപ
- ടാറ്റ ബോള്‍ട്ട് എക്‌സ്എം പെട്രോള്‍ - 5,22,162 രൂപ
- ടാറ്റ ബോള്‍ട്ട് എക്‌സ്എംഎസ് പെട്രോള്‍ - 5,46,380 രൂപ
- ടാറ്റ ബോള്‍ട്ട് എക്‌സ്ടി പെട്രോള്‍ - 6,13,966 രൂപ
ബോള്‍ട്ട് ബങ്കളുരു എക്‌സ്‌ഷോറൂം വില (ഡീസല്‍)
- ടാറ്റ ബോള്‍ട്ട് എക്‌സ്ഇ ഡീസല്‍ - 5,59,074 രൂപ
- ടാറ്റ ബോള്‍ട്ട് എക്‌സ്എം ഡീസല്‍ - 6,21,716 രൂപ
- ടാറ്റ ബോള്‍ട്ട് എക്‌സ്എംഎസ് ഡീസല്‍ - 6,45,145 രൂപ
- ടാറ്റ ബോള്‍ട്ട് എക്‌സ്ടി ഡീസല്‍ - 7,12,020 രൂപ
ടാറ്റ ബോള്‍ട്ട് മൈലേജ് 1.2ടി പെട്രോള്‍ എന്‍ജിന്‍ ലിറ്ററിന് 17.57 കിലോമീറ്റര്‍ മൈലേജ് പകരുന്നു. 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിന്റെ മൈലേജ് ലിറ്ററിന് 22.95 കിലോമീറ്ററാണ്.

എന്‍ജിനുകള്‍ ടാറ്റയുടെ പുതിയ റിവോട്രോണ്‍ എന്‍ജിനാണ് ബോള്‍ട്ടിലുപയോഗിച്ചിട്ടുള്ളത്. 1.2, 4 സിലിണ്ടര്‍, ടര്‍ബോചാര്‍ജ്ഡ് എന്‍ജിനോടൊപ്പം 5 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ ചേർത്തിരിക്കുന്നു. വാഹനത്തിന്‍റെ എന്‍ജിന്‍ ശേഷി 1193 സിസിയാണ്. ഈ എന്‍ജിന്‍ 5000ആര്‍പിഎമ്മില്‍ 88.8 കുതിരശക്തി ഉല്‍പാദിപ്പിക്കുന്നു. പരമാവധി ചക്രവീര്യം 1500-4000 ആര്‍പിഎമ്മില്‍ 140 എന്‍എം. ഫ്രണ്ട് വീല്‍ ഡ്രൈവാണ് ഈ ഹാച്ച്ബാക്ക്.
ബോള്‍ട്ടിന്റെ ഡീസല്‍ എന്‍ജിന്‍ 4000 ആര്‍പിഎമ്മില്‍ 73.9 കുതിരശക്തി ഉല്‍പാദിപ്പിക്കുന്നു. 1,7503,000 ആര്‍പിഎമ്മില്‍ 190 എന്‍എം ആണ് ചക്രവീര്യം.


Click it and Unblock the Notifications








