ഗണേശചതുർത്ഥിക്ക് ടാറ്റ 1100 കാറുകൾ വിറ്റു
ഉത്തരേന്ത്യക്കാരുടെ പ്രധാന ആഘോഷങ്ങളിലൊന്നാണ് ഗണേശചതുർത്ഥി. ഈ ദിവസത്തിൽ വാഹനം വാങ്ങുന്നത് ഐശ്വര്യം കൊണ്ടുവരുമെന്ന് വിശ്വാസമുണ്ട്. ഇത്തവണത്തെ ഗണേശചതുർത്ഥി ദിനത്തിൽ ടാറ്റ മോട്ടോഴ്സ് 1100 കാറുകളാണ് ഡെലിവറി ചെയ്തത്.
ഒരു തുപ്രഘധാന ദിനം കൊണ്ടാടുന്നതിന് ഇന്ത്യാക്കാർ തങ്ങളെയും കൂടെക്കൂട്ടിയതിന്റെ ആഹ്ലാദത്തിലാണ് ടാറ്റ. നടപ്പ് ഉത്സവസീസന്റെ ട്രെൻഡ് തങ്ങൾക്കനുകൂലമാണെന്നും ടാറ്റ വിശ്വസിക്കുന്നു.

ഇനി വരാനുള്ളത് ദീപാവലിയാണ്. വാഹനങ്ങൾ വാങ്ങുന്നതിന് മികച്ച അവസരമായിട്ടാണ് ഈ ദിവസത്തെയും ഇന്ത്യയിലെ ചില ഭാഗങ്ങളിലുള്ളവർ കാണുന്നത്. ഗണേശചതുർത്ഥി ദിനത്തിൽ തങ്ങൾക്ക് ലഭിച്ച മികച്ച പ്രതികരണം ദീപാവലി ദിനത്തിലും ആവർത്തിക്കുമെന്നാണ് ടാറ്റയുടെ പ്രതീക്ഷ.
ഛത്തിസ്ഗഢ്, ഗുജറാത്ത്, മഹാരാഷ്ട്ര, മധ്യ പ്രദേശ് എന്നിവിടങ്ങളിലാണ് ഗണേശചതുർത്ഥി ദിനത്തിൽ ടാറ്റ ഏറ്റവുമധികം വിൽപന നടത്തിയത്. മഹാരാഷ്ട്രയിൽ മാത്രം 700 വാഹനങ്ങൾ വിറ്റു.


Click it and Unblock the Notifications








