ബോള്‍ട്ട് ഹാച്ച്ബാക്കിന്റെ രണ്ടാമത്തെ പരസ്യവീഡിയോ
ബോള്‍ട്ട് ഹാച്ച്ബാക്കിന്റെ വിപണിയില്‍ വന്‍ ഹിറ്റാവുന്നതില്‍ കുറഞ്ഞൊന്നും ടാറ്റയെ സന്തോഷിപ്പിക്കില്ല. സെസ്റ്റ്, ബോള്‍ട്ട് മോഡലുകളുടെ വിപണിപിടിത്തത്തെ ആശ്രയിച്ചിരിക്കും ടാറ്റയുടെ ഭാവിനീക്കങ്ങളെല്ലാം. ഗുണനിലവാരക്കുറവ് അടക്കമുള്ള നിരവധി ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുക എന്നതാണ് ബോള്‍ട്ടിന്റെ അവതാരോദ്ദേശ്യം തന്നെ.
സെഗ്മെന്റില്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത നിരവധി സന്നാഹങ്ങള്‍ വാഹനത്തില്‍ ചേര്‍ത്തിട്ടുണ്ട് ടാറ്റ. അവയിലൊന്നാണ് ബോള്‍ട്ടിലെ മള്‍ടി ഡ്രൈവ് സിസ്റ്റം. ഇതിനെ പരിചയപ്പെടുത്തുന്ന രണ്ടാമത്തെ വീഡിയോയാണ് പുറത്തുവന്നിട്ടുള്ളത്.


Click it and Unblock the Notifications








