മാൻസയും വിസ്തയും ഉൽപാദനം നിറുത്തി

Written By:

ടാറ്റ മാൻസ സെഡാൻ, വിസ്ത ഹാച്ച്ബാക്ക് എന്നീ മോഡലുകളുടെ ഉൽപാദനം അവസാനിപ്പിച്ചു. വിൽപന തീർത്തും ഇല്ലാതായതിനെത്തുടർന്നാണിത്. കഴിഞ്ഞ കുറെ മാസങ്ങളായി സ്റ്റോക്ക് വിറ്റുതീർക്കാൻ പോലുമാവാതെ ഷോറൂമുകാർ പ്രശ്നത്തിലായിരുന്നു.

ഇൻഡിക, ഇൻഡിഗോ എന്നീ മോഡലുകൾക്ക് ഇപ്പോഴും ഡിമാൻഡുണ്ട്. ഈ മോഡലുകളുടെ വിൽപന തുടരും. ഇവ ടാക്സി ആവശ്യത്തിനായി മാത്രമാണ് വിൽക്കുന്നത്.

കാർവിൽപനയിൽ വൻ തിരിച്ചടികൾ ഇടക്കാലത്ത് നേരിട്ടിരുന്നു ടാറ്റ. ഇതിനുശേഷം വലിയ തോതിലുള്ള മാറ്റങ്ങൾക്ക് സ്വയം വിധേയമാകാനുള്ള തയ്യാറെടുപ്പിലാണിവർ പുതിയ നിരവധി ഡിസൈനുകൾ ഇതിനകം തന്നെ ടാറ്റ അവതരിപ്പിച്ചിട്ടുണ്ട്.

മത്സരം കടുത്തുകഴിഞ്ഞ ഇന്ത്യയുടെ വിപണിസാഹചര്യത്തിൽ ടാറ്റ കുറച്ചധികം കഷ്ടപ്പെടേണ്ടി വരും മുമ്പോട്ടു പോകാൻ. ഡിസൈനിലും ഗുണനിലവാരത്തിലും വലിയ മാറ്റം ആവശ്യപ്പെടുന്നുണ്ട് കാലം. ഡിസൈൻ മാറുമ്പോഴും ബിൽഡ് ക്വാളിറ്റി അടക്കമുള്ള കാര്യങ്ങളിൽ ഇപ്പോഴും പരാതികൾ നിലനിൽക്കുന്നുണ്ട്.

2009ലാണ് ടാറ്റ മാൻസ വിപണിയിലെത്തിയത്. ഈ വാഹനത്തിനായി പുതിയ പ്ലാറ്റ്ഫോം തന്നെ നിർമിച്ചെടുക്കുകയായിരുന്നു ടാറ്റ. രണ്ടായിരം കോടിയോളം രൂപയുടെ നിക്ഷേപം നടത്തുകയുണ്ടായി കമ്പനി.

Tata Manza And Vista Phased Out Owing To Nil Sales 1
Tata Manza And Vista Phased Out Owing To Nil Sales
കൂടുതല്‍... #ടാറ്റ
English summary
Tata Manza And Vista Phased Out Owing To Nil Sales.
Story first published: Wednesday, December 9, 2015, 18:07 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark