കാറ്റില്‍ ഓടുന്ന ടാറ്റ കാര്‍ വിപണിയിലേക്ക്‌

By Santheep

രണ്ടുവര്‍ഷം മുമ്പ് അന്താരാഷ്ട്ര വേദികളില്‍ ടാറ്റ അവതരിപ്പിച്ച ഒരു 'മൂട്ടക്കാര്‍' നമ്മുടെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഏതാണ്ട് ക്യൂബന്‍ ഓട്ടോറിക്ഷകളുടെ ആകൃതിയിലുള്ള ഈ വാഹനത്തിന്റെ ഇന്ധനം അന്ന് ഇന്ത്യന്‍ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായി മാറി. കംപ്രസ്സ്ഡ് എയര്‍ അഥവാ സാന്ദ്രീകരിക്കപ്പെട്ട വായു ഉപയോഗിച്ചാണ് ഈ കാര്‍ പ്രവര്‍ത്തിക്കുന്നത്. കംപ്രസ്സ്ഡ് എയര്‍ കാറുകളുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ ലോകത്തെമ്പാടും നടക്കുന്നുണ്ടെങ്കിലും ടാറ്റ മോട്ടോഴ്‌സ് ഈ മേഖലയിലേക്ക് കടന്നുചെല്ലുന്നതും പ്രായോഗിക പദ്ധതികളുമായി മുമ്പോട്ടു പോകുന്നതും ഇന്ത്യാക്കാര്‍ക്ക് വലിയ സന്തോഷം പകരുന്ന കാര്യമായിരുന്നു.

പുതിയ വാര്‍ത്തകള്‍ പറയുന്നത്, ടാറ്റ മോട്ടോഴ്‌സിന്റെ സാന്ദ്രീകൃത വായു കാര്‍ 2015ന്റെ മധ്യത്തില്‍ വിപണിയിലെത്തുമെന്നാണ്. ടാറ്റയുടെ കംപ്രസ്സ്ഡ് എയര്‍ കാര്‍ പ്രോട്ടോടൈപ്പിനെക്കുറിച്ചും അതിന്റെ സാധ്യതകളെക്കുറിച്ചും താഴെ ചര്‍ച്ച ചെയ്യുന്നു.

വായുവില്‍ ഓടുന്ന ടാറ്റ കാര്‍ 2015 പകുതിയില്‍ വിപണിയിലേക്ക്!

താളുകളിലൂടെ നീങ്ങുക.

വായുവില്‍ ഓടുന്ന ടാറ്റ കാര്‍ 2015 പകുതിയില്‍ വിപണിയിലേക്ക്!

ഫ്രഞ്ച് കമ്പനിയായ മോട്ടോര്‍ ഡവലപ്‌മെന്റ് ഇന്റര്‍നാഷണലുമായി ചേര്‍ന്നാണ് ടാറ്റ ഈ വാഹനം നിര്‍മിക്കുന്നത്. ഏഴുവര്‍ഷം മുന്‍പുതന്നെ എയര്‍പോഡ് നിര്‍മാണത്തിനുള്ള ഗവേഷണപരിപാടികള്‍ തുടങ്ങിയിരുന്നു. ഈ വിഷയത്തില്‍ ഇരുകമ്പനികളും ഇക്കാലമത്രയും കാര്യമായി പ്രതികരിച്ചു കണ്ടിട്ടില്ല.

വായുവില്‍ ഓടുന്ന ടാറ്റ കാര്‍ 2015 പകുതിയില്‍ വിപണിയിലേക്ക്!

പുതിയ ചില വാര്‍ത്തകള്‍ ടാറ്റ എയര്‍പോഡിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമാക്കിയിരിക്കുന്നു. 2015 പകുതിയോടെ ഈ കാര്‍ നിരത്തിലിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

വായുവില്‍ ഓടുന്ന ടാറ്റ കാര്‍ 2015 പകുതിയില്‍ വിപണിയിലേക്ക്!

വലിയ വെല്ലുവിളികളെ മറികടന്നാണ് എയര്‍പോഡ് നിര്‍മാണം അതിന്റെ അവസാനഘട്ടത്തില്‍ എത്തിനില്‍ക്കുന്നതെന്ന് ടാറ്റയുടെ പ്രോഡക്ട് എന്‍ജിനീയറിങ് വിഭാഗം തലവന്‍ തിമോത്തി ലിവര്‍ടണ്‍ പറയുന്നു.

വായുവില്‍ ഓടുന്ന ടാറ്റ കാര്‍ 2015 പകുതിയില്‍ വിപണിയിലേക്ക്!

പ്രോജക്ടിന്റെ സുപ്രധാനമായ രണ്ട് ഘട്ടങ്ങളാണ് ഇപ്പോള്‍ പൂര്‍ത്തിയായിട്ടുള്ളത്. ആദ്യത്തെ ഘട്ടത്തില്‍ സാങ്കേതികതയെ ഉരുവപ്പെടുത്തലും ക്രോഡീകരിക്കലുമെല്ലാം നടന്നു. രണ്ടാമത്തേതിലാണ് കംപ്രസ്സ്ഡ് എയര്‍ എന്‍ജിന്‍ നിര്‍മാണം നടന്നത്.

വായുവില്‍ ഓടുന്ന ടാറ്റ കാര്‍ 2015 പകുതിയില്‍ വിപണിയിലേക്ക്!

ടാറ്റ എയര്‍പോഡില്‍ സ്റ്റീയറിങ് വീലിന്റെ സ്ഥാനത്ത് ഒരു ജോയ് സ്റ്റിക്കാണ് ഉണ്ടായിരിക്കുക എന്നറിയുന്നു. ഏത് കംപ്രസ്സ്ഡ് എയര്‍ സ്റ്റേഷനുകളില്‍ നിന്നും ടാങ്ക് നിറയ്ക്കാവുന്നതാണ്. ബ്രേക്കിങ്ങില്‍ നിന്ന് ഊര്‍ജം സ്വീകരിക്കാനും കാറിന് സാധിക്കും. ഫുള്‍ ടാങ്കില്‍ 200 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കും. പരമാവധി വേഗത, മണിക്കൂറില്‍ 80 കിലോമീറ്ററായിരിക്കും.

വായുവില്‍ ഓടുന്ന ടാറ്റ കാര്‍ 2015 പകുതിയില്‍ വിപണിയിലേക്ക്!

രണ്ട് സീറ്റുകളാണ് ഈ കാറിലുള്ളത്. 10,000 ഡോളറിന്റെ പരിസരത്തായിരിക്കും കാറിന് വില എന്നാണ് കേള്‍ക്കുന്നത്.

വായുവില്‍ ഓടുന്ന ടാറ്റ കാര്‍ 2015 പകുതിയില്‍ വിപണിയിലേക്ക്!

നടപ്പുവര്‍ഷത്തിന്റെ ആദ്യപകുതിയില്‍ യുഎസ്സിലാണ് ടാറ്റ എയര്‍പോഡ് ആദ്യം അവതരിക്കുക. വാഹനം ഇന്ത്യയില്‍ എത്തുമോ എന്ന കാര്യം ഇപ്പോഴും വ്യക്തമല്ല. രാജ്യത്തെ ഈ വാഹനത്തിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ കുറവായത് ഒരു പ്രശ്‌നമാണ്.

More from DriveSpark

Article Published On: Thursday, February 19, 2015, 12:33 [IST]
English summary
Tata Motors Air Car Airpod Launch Date.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X