ടാറ്റയുടെ 'പ്രൊജക്ട് ദ്രോണ' തുടങ്ങി
ടാറ്റ മോട്ടോഴ്‌സ് സ്വയം പുതുക്കലിന്റെ പാതയിലാണ്. കമ്പനി രൂപപ്പെടുത്തിയ 'ഹൊറിസോനെക്‌സ്റ്റ്' പദ്ധതി വാഹനങ്ങളുടെ ഗുണനിലവാരം ഉയര്‍ത്തുന്നതിനെ ലക്ഷ്യം വെച്ചുള്ളതായിരുന്നു. വാഹനനിര്‍മാണം, വില്‍പന തുടങ്ങിയ എല്ലായിടങ്ങളിലും ഗുണനിലവാരമുയര്‍ത്തുക എന്ന ലാക്കോടെ നിരവധി പരിപാടികള്‍ കമ്പനിക്കകത്ത് രൂപപ്പെടുത്തിയിട്ടുണ്ട്. അവയിലൊന്നാ 'പ്രൊജക്ട് ദ്രോണ'.
പ്രോജക്ട് ദ്രോണ എന്ന പദ്ധതി ലക്ഷ്യമാക്കുന്നത് കമ്പനിയുടെ ഉപഭോക്തൃസേവനങ്ങളുടെ ഗുണനിലവാരം കൂട്ടലാണ്. ടാറ്റയുടെ സര്‍വീസ് കേന്ദ്രങ്ങളെക്കുറിച്ച് ഏറെ പരാതികള്‍ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. ഈ പ്രസ്‌നം പരിഹരിക്കാന്‍ പ്രോജക്ട് ദ്രോണയ്ക്ക് സാധിക്കുമെന്നാണ് കമ്പനി കരുതുന്നത്. ഉപഭോക്താക്കളുമായി ബന്ധപ്പെടുന്ന എല്ലാവര്‍ക്കും പ്രത്യേക പരിശീലനം നല്‍കുന്ന പരിപാടിയാണിത്.

ഉപഭോക്താക്കളുമായി നേരിട്ട് വില്‍പനാസേവനങ്ങള്‍ക്കായി ബന്ധപ്പെടുന്നവരെ പരിശീലിപ്പിക്കാന്‍ 26 പരിശീലകരെ ഏര്‍പാടാക്കിയിട്ടുണ്ട് കമ്പനി. ഉപഭോക്താക്കളുമായി മികച്ച ബന്ധം സ്ഥാപിക്കുവാനും ഏറ്റവും വേഗത്തില്‍ സര്‍വീസ് ചെയ്തുനല്‍കാനുള്ള നടപടികളെടുക്കുവാനുമെല്ലാം പരിശീലനം നല്‍കുന്നുണ്ട്.
ഏറ്റവും വേഗത്തില്‍ സര്‍വീസ് ചെയ്ത് വാഹനങ്ങള്‍ തിരിച്ചേല്‍പിക്കുകയും അതില്‍ ഗുണനിലവാരത്തിന്റെ പ്രശ്‌നം വരാതെ നോക്കുകയും ചെയ്യുവാനാണ് ടാറ്റ സര്‍വീസ് കേന്ദ്രങ്ങളോട് ആവശ്യപ്പെടുന്നത്. ഇതിനു സമാന്തരമായി ഉല്‍പന്ന ഗുണനിലവാരം വര്‍ധിപ്പിക്കാനുള്ള നീക്കം ദ്രുതഗതിയില്‍ നടക്കുന്നുണ്ട്. ഹൊറിസോനെക്‌സ്റ്റ് പരിപാടിയുടെ ഭാഗമായി പുറത്തിറങ്ങിയ സെസ്റ്റ് സെഡാന്‍ ഇതിനകം തന്നെ വിപണിയില്‍ സ്വീകാര്യത നേടിയിട്ടുണ്ട്. ഇനിയും നിരവധി വാഹനങ്ങള്‍ ഈ പദ്ധതി പ്രകാരം പുറത്തിറങ്ങും.


Click it and Unblock the Notifications








