ദക്ഷിണേന്ത്യയില്‍ ആഞ്ഞടിക്കാന്‍ ടാറ്റ ഒരുങ്ങുന്നു
ടാറ്റ മോട്ടോഴ്‌സിന്റെ വാണിജ്യവിഭാഗം തങ്ങളുടെ ദക്ഷിണേന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വ്യാപിപ്പിക്കാന്‍ പദ്ധതിയിടുന്നു. ദക്ഷിണേന്ത്യന്‍ വിപണിയില്‍ നല്ല വേരിറക്കമുള്ള അശോക് ലെയ്‌ലാന്‍ഡിനെ എതിരിടുക എന്നതാണ് ടാറ്റയുടെ പരിപാടി എന്ന് മനസ്സിലാക്കാന്‍ കഴിയുന്നു.
ദക്ഷിണേന്ത്യയില്‍ പതിനഞ്ച് പുതിയ ഷോറൂമുകള്‍ തുറക്കാന്‍ നീക്കുപോക്കുകള്‍ നടത്തിക്കഴിഞ്ഞു ടാറ്റ. ഇതു കൂടാതെ ഏഴുപതോളം സെമി മൊബൈല്‍ വര്‍ക്‌ഷോപ്പുകള്‍ സ്ഥാപിക്കാനും കമ്പനിക്ക് പരിപാടിയുണ്ട്.
നിലവില്‍ കര്‍ണാടക, കേരളം, തമിഴ്‌നാട്, ആന്ധ്ര എന്നിവിടങ്ങളിലായി 34 ഡീലര്‍ഷിപ്പുകളാണ് വാണിജ്യവാഹന വിഭാഗത്തിനുള്ളത്. ഇത് ഗണ്യമായി വര്‍ധിപ്പിക്കാതെ അശോക് ലെയ്‌ലാന്‍ഡിനോട് പൊരുതി നില്‍ക്കാന്‍ പ്രയാസമാണ്.

ചെറിയ നഗരങ്ങളെ കേന്ദ്രീകരിച്ച് ഡീലര്‍ഷിപ്പുകള്‍ തുടങ്ങാനാണ് ടാറ്റയുടെ പദ്ധതി. ടാറ്റ ഏസ്, മാജിക് എന്നിവ പോലുള്ള ചെറു വാഹനങ്ങളുടെ കച്ചവടത്തിന് സഹായകമാകും ഇത്.
വലിയ വാഹനങ്ങളുടെ ഉപഭോക്താക്കളെ സഹായിക്കുകയാണ് സെമി മൊബൈല്‍ വര്‍ക്‌ഷോപ്പുകളിലൂടെ ഉദ്ദേശിക്കുന്നത്.


Click it and Unblock the Notifications








