ടാറ്റ മോട്ടോഴ്‌സ് സര്‍വീസ് കാംപുകള്‍ വരുന്നു
മാര്‍ച്ച് മാസം 20 മുതല്‍ 26 വരെയാണ് ടാറ്റ സര്‍വീസ് കാംപുകള്‍ സംഘടിപ്പിക്കുക. ഇന്ത്യയിലെ 570 ടാറ്റ ഡീലര്‍ഷിപ്പുകളിലും കാംപ് സംഘടിപ്പിക്കുമെന്നാണ് അറിയുന്നത്.
ടാറ്റയുടെ പാസഞ്ചര്‍ വാഹനങ്ങള്‍ക്കു മാത്രമാണ് ഈ സര്‍വീസ് കാംപ് ബാധകമാവുക.
സര്‍വീസ് കാംപില്‍ വാഹനങ്ങള്‍ക്ക് 51 ഇന ചെക്കപ്പ് നടത്തുന്നതായിരിക്കും. പ്രശ്‌നങ്ങളുണ്ടെങ്കില്‍ അവ തിരിച്ചറിഞ്ഞ് പരിഹാരം നിര്‍ദ്ദേശിക്കും.

ആക്‌സസറികള്‍, ഓയില്‍, ല്യൂബ്രിക്കന്റുകള്‍ തുടങ്ങിവ കാംപില്‍ നിന്ന് വാങ്ങുകയാണെങ്കില്‍ വിലക്കിഴിവ് നല്‍കുന്നതാണ്. ടാറ്റയുടെ മൂല്യവര്‍ധിത സേവനങ്ങള്‍ക്കും വിലക്കിഴിവുണ്ടായിരിക്കും.
വാഹനങ്ങള്‍ വാഷ് ചെയ്യാനുള്ള സൗകര്യവും കാംപിലുണ്ടാകുമെന്ന് അറിയുന്നു.
മികച്ച എക്‌സ്‌ചേഞ്ച് ഓഫറുകളും കാംപില്‍ ലഭ്യമാക്കും. ടാറ്റയുടെ നിയോഗിക്കുന്ന വിദഗ്ധര്‍ വാഹനത്തിന്റെ മൂല്യം നിര്‍ണയിക്കുന്നതാണ്. എക്‌സ്‌ചേഞ്ച് ചെയ്യുന്നവര്‍ക്ക് ലോണ്‍ സൗകര്യവും ടാറ്റ ഓഫര്‍ ചെയ്യുന്നു.


Click it and Unblock the Notifications








