ടാറ്റ മോട്ടോഴ്‌സ് പ്രസിഡണ്ട് രാജി വെച്ചു
ടാറ്റ മോട്ടോഴ്‌സിന്റെ കാര്‍ വിഭാഗം പ്രസിഡണ്ട് രഞ്ജിത് യാദവ് രാജി വെച്ചതായി റിപ്പോര്‍ട്ട്. ഇദ്ദേഹത്തിന്റെ പ്രകടനത്തില്‍ കമ്പനി അതൃപ്തി പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് രാജി.
2012ലാണ് രഞ്ജിത് യാദവ് ഈ സ്ഥാനം ഏറ്റെടുത്തത്. മാനേജിങ് ഡയറക്ടറായിരുന്ന കാള്‍ സ്ലിം മരണപ്പെട്ടതിനെ തുടര്‍ന്നാണ് രഞ്ജിത് യാദവ് പ്രസിഡണ്ട് സ്ഥാനത്തേക്കു വന്നത്. നേരത്തെ സാംസങ്ങിലായിരുന്നു ഇദ്ദേഹം.
ഈയിടെ മാരുതി സുസൂക്കിയില്‍ നിന്ന് ടാറ്റയിലെത്തിയ മെയ്‌നാക് പരീഖ്, യാദവിന്റെ പ്രകടനത്തില്‍ സംശയാലുവായിരുന്നു എന്നറിയുന്നു. നിലവില്‍ ഇന്ത്യയിലെ വില്‍പനാ കാര്യങ്ങള്‍ നോക്കുന്നത് മെയ്‌നാക് പരീഖാണ്.

ടാറ്റ ഏറെ പ്രതീക്ഷ വെച്ച സെസ്റ്റ്, ബോള്‍ട്ട് എന്നീ മോഡലുകള്‍ ഈയിടെയാണ് വിപണിയിലെത്തിയത്. ഈ കാറുകളുടെ വില്‍പന ടാറ്റയുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നിട്ടില്ല. ഇത്തവണയും പരാജയപ്പെടുകയാണെങ്കില്‍ കമ്പനിയുടെ മുന്നോട്ടുള്ള പ്രയാണം ദുഷ്‌കരമായിരിക്കും.
കാള്‍ സ്ലിമ്മിന്റെ കാലത്ത് കമ്പനിയുടെ ദീര്‍ഘകാല ലക്ഷ്യങ്ങളും നയങ്ങളും തീരുമാനിച്ചിരുന്നത് രഞ്ജിത് യാദവുമായി ചേര്‍ന്നായിരുന്നു.


Click it and Unblock the Notifications








