ടാറ്റയ്ക്ക് 900 കോടിയുടെ ഇന്ത്യന്‍ ആര്‍മി ഓര്‍ഡര്‍
ഇന്ത്യന്‍ ആര്‍മിക്ക് 1239 വാഹനങ്ങള്‍ ഡെലിവറി ചെയ്യാന്‍ ടാറ്റ മോട്ടോഴ്‌സ് ധാരണയിലെത്തിയതായി റിപ്പോര്‍ട്ട്. ദുര്‍ഘടമായ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കാനാവശ്യമായ ആള്‍ വീല്‍ ഡ്രൈവ് വാഹനങ്ങള്‍ക്കു വേണ്ടിയാണ് ഈ കരാര്‍.
900 കോടി രൂപയുടെ കരാറാണിത്. ഒരു ഇന്ത്യന്‍ കമ്പനിക്ക് ആര്‍മി നല്‍കുന്ന ഏറ്റവും വലിയ കരാറുകളിലൊന്നാണിത്.

ടാറ്റ മോട്ടോഴ്‌സിന്റെ ഹൈ മൊബിലിറ്റി വാഹനങ്ങള്‍ ആര്‍മിയുടെ ആവശ്യത്തിനായി പ്രത്യേകം മോഡിഫൈ ചെയ്യപ്പെടും. താഴെ ടാറ്റയുടെ ഹൈ മൊബിലിറ്റി വാഹനങ്ങളുടെ പട്ടിക കാണാം.
- കോമണ്‍ ഗണ്‍ ടവര്‍
- മള്‍ടി ബാരല്‍ റോക്കറ്റ് ലോഞ്ചര്‍
- മിസ്സൈല്‍ ഫയറിങ് യൂണിറ്റ്
- മിസ്സൈല്‍ സര്‍വീസ് വെഹിക്കിള്‍
- ഷോര്‍ട്ട് റെയ്ഞ്ച് സര്‍ഫേസ് ടു എര്‍ മിസ്സൈല്‍ വെഹിക്കിള്‍
- ക്വിക്ക് റിയാക്ഷന്‍ സര്‍ഫേസ് ടു എയര്‍ മിസ്സൈല്‍ വെഹിക്കിള്‍
- ലോ ലവല്‍ ക്വിക്ക് റിയാക്ഷന്‍ മിസ്സൈല്‍ വെഹിക്കിള്‍
- മീഡിയം റിക്കവറി വെഹിക്കിള്‍


Click it and Unblock the Notifications








