ടാറ്റയുടെ ക്ലു ഹണ്ട് പരിപാടി വൈറലായപ്പോൾ
രാജ്യത്തെ നാല് നഗരങ്ങളിലായി ടാറ്റയുടെ വൻ 'ക്ലൂ ഹണ്ട്' നടന്നു. വൻതോതിലുള്ള ആരാധക പങ്കാളിത്തം ഈ പരിപാടിക്കുണ്ടായി. നിരവധി സമ്മാനങ്ങളാണ് ക്ലൂ ഹണ്ടിൽ പങ്കെടുക്കുത്തവർക്കായി ടാറ്റ ഒരുക്കിയിട്ടുള്ളത്.
കൂടുതൽ വായിക്കാം താഴെ താളുകളിൽ.

പ്രധാന പരിപാടികൾ
- നാല് നഗരങ്ങളിലായിട്ടാണ് ഈ പരിപാടി നടപ്പാക്കിന്നതെന്ന് പറഞ്ഞുവല്ലോ. മുംബൈ, ദില്ലി, ബംഗളൂരു, കൊൽക്കത്ത എന്നിവിടങ്ങളിലാണിത് നടന്നത്. #Fantastico Hunt എന്നാണ് കാംപൈനിന്റെ പേര്.
- ടാറ്റ സീക കാറിന്റെ പേരിലെ ഓരോ അക്ഷരവും ഓരോ നഗരത്തിനായി വീതിച്ചിരിക്കുന്നു. Zica എന്ന നാലക്ഷരങ്ങൾ നഗരങ്ങളിലെവിടെയെങ്കിലും ഒളിപ്പിച്ചിരിക്കും. ഇത് നഗരത്തിലെ പ്രധാനപ്പെട്ട ഒരു കേന്ദ്രത്തിലായിരിക്കും ഒളിപ്പിക്കുക. ദിദാണ് കളി.
- ട്വിറ്ററിലും മറ്റ് സോഷ്യൽ മീഡിയോ പ്ലാറ്റ്ഫോമുകളിലും സജീവമായി പങ്കാളികളാകുന്നവരിൽ നിന്ന് ഏറ്റവും എൻഗേജ്ഡായ ആളുകൾക്ക് ഒളിയിടത്തിന്റെ ക്ലൂ അഥവാ സൂചന നൽകുകയാണ് ചെയ്തത്.
- ഈ പ്രചാരണപരിപാടിക്ക് പേര് നൽകിയിരിക്കുന്നത് #Fantastico Hunt എന്നാണ്.
- ഒളിപ്പിച്ചുവെച്ചിരിക്കുന്ന അക്ഷരം ആദ്യം കണ്ടെത്തിയവർക്ക് കിടിലൻ സമ്മാനങ്ങൾ നൽകുന്നുണ്ട് ടാറ്റ മോട്ടോഴ്സ്.
- 150 ദശലക്ഷം പേർ ഈ പ്രചാരണപരിപാടി ശ്രദ്ധിച്ചു
- 45,469 പേർ ഇതെക്കുറിച്ച് സംസാരിച്ചു
- 117 ദശലക്ഷം പേർ ശ്രദ്ധിച്ചു
- 14,979 പേർ ഇതെക്കുറിച്ച് സംസാരിച്ചു
- എൻഗേജ്മെന്റ് നില 1.7%
- റിട്വീറ്റുകൾ - 986


ടാറ്റ സീക കാർ വിപണി പിടിക്കാൻ തയ്യാറെടുക്കുകയാണ്. ഈ കാറിന്റെ പ്രചാരണാർഥമുള്ള പരിപാടിയാണിത്. വിസ്ക്രാഫ്റ്റ്, ഡിജിറ്റൽസ്എൽബിഐ എന്നിവർ ചേർന്നാണ് പരിപാടി നടപ്പാക്കുന്നത്.

റിസൾട്ട്
#Fantastico
മീഡിയോഗ്രേറ്റ് ട്വിറ്റർ ഹാൻഡിൽ

പ്രമുഖർ സംസാരിക്കുന്നു
ഒരു മാതൃകാപരിണതിയുടെ പാതയിലാണ് ടാറ്റ മാട്ടോഴ്സെന്ന് കമ്പനിയുടെ മാർക്കറ്റിങ് വിഭാഗത്തിന്റെ നേതൃത്വം വഹിക്കുന്ന ഡെൽന അവാരി പറയുന്നു. ഇതോടൊപ്പം മികച്ച പരസ്യപ്രചാരണങ്ങളും നടത്തേണ്ടതിന്റെ ആവശ്യകതയുമുണ്ട്. പുതിയ സീക കാറിൽ കമ്പനിക്കുള്ള പ്രതീക്ഷ വളരെ വലിയതാണ്.

പ്രമുഖർ സംസാരിക്കുന്നു
പുതിയ ആശയങ്ങളുമായി നീങ്ങുന്നതിന് ഏറെ ധൈര്യം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടുന്നു വിസ്ക്രാഫ്റ്റ് വൈസ് പ്രസിഡണ്ട് സന്ദീപ് മിശ്ര. ടാറ്റ ഇത്തരത്തിൽ പുത്തൻ ആലോചനകളുമായി മുമ്പോട്ടു പോകുന്ന സ്ഥാപനമാണ്. മികച്ച പിന്തുണ തങ്ങൾക്ക് നൽകാനായെന്നും സന്ദീപ് പറയുന്നു.


Click it and Unblock the Notifications








