ടാറ്റ സെസ്റ്റിന് പുതിയ സെമി ഓട്ടോമാറ്റിക് വേരിയന്റ്
ടാറ്റയുടെ സെസ്റ്റ് സെഡാന്‍ മോഡലിന് ഒരു പുതിയ ഉയര്‍ന്ന വേരിയന്റു കൂടി ചേര്‍ത്തു. സെസ്റ്റി.ന്റെ ഓട്ടോമേറ്റഡ് ട്രാന്‍സ്മിഷന്‍ മോഡലുകളില്‍ ഉയര്‍ന്ന പതിപ്പായിട്ടാണ് പുതിയ 'എക്‌സ്ടിഎ' വേരിയന്റ് നിലകൊള്ളുക.
കൂടുതല്‍ വിവരങ്ങള്‍ താളുകളില്‍.

താളുകളിലൂടെ നീങ്ങുക.

നിലവില്‍ ടാറ്റ സെസ്റ്റിന്റെ എക്‌സ്എംഎ ഡീസല്‍ പതിപ്പില്‍ മാത്രമാണ് ഓട്ടോമാറ്റഡ് ട്രാന്‍സ്മിഷന്‍ ലഭിക്കുന്നത്. ഇതിനു പുറമെയാണ് പുതിയ വേരിയന്റ്. എക്‌സ്എംഎ വേരിയന്റിന് മുംബൈ എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം 7,31,146 രൂപയാണ് വില.

നിലവിലുള്ള ഓട്ടോമേറ്റഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ പതിപ്പിനെക്കാള്‍ കൂടുതല്‍ ഫീച്ചറുകള്‍ ചേര്‍ത്താണ് പുതിയ പതിപ്പ് വിപണി പിടിക്കുന്നത്. മുംബൈ എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം 8,42,826 രൂപയാണ് സെസ്റ്റ് എക്‌സ്ടിഎ വേരിയന്റിന് വില.

ടാറ്റ സെസ്റ്റ് എക്‌സ്ടിഎ പതിപ്പിലെ ഫീച്ചറുകള്‍
- ടില്‍റ്റ് സ്റ്റീയറിങ്
- ഓട്ടോ ക്ലൈമറ്റ് കണ്‍ട്രോള്‍
- റിയര്‍ പാര്‍ക്കിങ് സെന്‍സറുകള്‍
- ഇലക്ട്രികമായി ക്രമീകരിക്കാവുന്ന ഔട്‌സൈഡ് മിററുകള്‍
- പ്രൊജക്ടര്‍ ഹെഡ്‌ലൈറ്റുകള്‍
- ഡേടൈം റണ്ണിങ് ലൈറ്റുകള്‍
- എല്‍ഇഡി ടെയ്ല്‍ ലാമ്പുകള്‍
- ഹര്‍മാന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം
- റിയര്‍ ഡീഫോഗ്ഗര്‍
- ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്

എക്‌സ്ടിഎ പതിപ്പിലെ സുരക്ഷാ ക്രമീകരണങ്ങള്‍
- ഡ്യുവല്‍ എസ്ആര്‍എസ് എര്‍ബാഗുകള്‍
- എബിഎസ്, ഇബിഡി
- കോര്‍ണര്‍ സ്റ്റബിലിറ്റി കണ്‍ട്രോള്‍
- എന്‍ജിന്‍ ഇമ്മൊബിലൈസര്‍
- സ്പീഡ് സെന്‍സിങ് ഓട്ടോ ഡോര്‍ ലോക്കുകള്‍


Click it and Unblock the Notifications








