ഓട്ടോമാറ്റിക് നാനോ ജെന്‍എക്‌സ് അവതരിച്ചു; ബുക്കിങ് തുടങ്ങി

By Santheep

നാനോയുടെ പുതിയ പതിപ്പായ ജെന്‍എക്‌സ് ഇന്ത്യന്‍ വിപണിയില്‍ അവതരിച്ചു. മാധ്യമപ്രവര്‍ത്തകരും മറ്റ് ക്ഷണിക്കപെട്ട അതിഥികളും അടങ്ങുന്ന ചടങ്ങില്‍ വെച്ചാണ് കാര്‍ അവതരിപ്പിക്കപെട്ടത്.

ഈ കാറിന്റെ ബുക്കിങ് തുടങ്ങിക്കഴിഞ്ഞതായി ടാറ്റ അറിയിച്ചു. നിലവിലുള്ള ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ കാര്‍ അപ്‌ഡേറ്റ് ചെയ്യാനുള്ള അവസരവും ഇതോടൊപ്പം ഒത്തുവന്നിട്ടുണ്ട്. മികച്ച ഓഫറുകളാണ് ടാറ്റ പ്രഖ്യാപിച്ചിട്ടുള്ളത്.

ഓട്ടോമാറ്റിക് നാനോ ജെന്‍എക്‌സ് അവതരിച്ചു; ബുക്കിങ് തുടങ്ങി

2014 ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ച ടാറ്റ നാനോ കണ്‍സെപ്റ്റുകളെ (നാനോ എഫ് ട്രോണിക്, ആക്ടിവ് കണ്‍സെപ്റ്റുകള്‍) ആധാരമാക്കിയാണ് പുതിയ വാഹനം വരുന്നത്. ഈ കണ്‍സെപ്റ്റുകളുടെ ഡിസൈന്‍ അതേപടി സ്വീകരിക്കുകയാണ് ജെന്‍എക്‌സ് മോഡല്‍ ചെയ്തിരിക്കുന്നത്.

ഓട്ടോമാറ്റിക് നാനോ ജെന്‍എക്‌സ് അവതരിച്ചു; ബുക്കിങ് തുടങ്ങി

നാനോ ജെന്‍എക്‌സ് വിപണിപ്രവേശം മെയ് മാസത്തില്‍ തന്നെ നടക്കും. നാനോ മോഡലുകളില്‍ ഇപ്പോള്‍ ഉപയോഗിച്ചുവരുന്ന 624 സിസി എന്‍ജിന്‍ തന്നെയാണ് ജെന്‍എക്‌സിലും ഉണ്ടാവുക.

ഓട്ടോമാറ്റിക് നാനോ ജെന്‍എക്‌സ് അവതരിച്ചു; ബുക്കിങ് തുടങ്ങി

പുതിയ ബംപറുകള്‍. ടെയ്ല്‍ഗേറ്റ് സ്‌പോയ്‌ലറുകള്‍ തുടങ്ങിയ പുതുക്കലുകളാണ് എക്സ്റ്റീരിയറില്‍ വന്നിട്ടുള്ള മാറ്റങ്ങള്‍. 'ഇന്‍ഫിനിറ്റി ഗ്രില്‍‌' എന്നാണ് പുതിയ നാനോ ഗ്രില്ലിനെ ടാറ്റ വിളിക്കുന്നത്. വലിപ്പമേറിയ എയർഡാമുകളും നാനോ ജെന്‍എക്‌സിലുണ്ട്.

ഓട്ടോമാറ്റിക് നാനോ ജെന്‍എക്‌സ് അവതരിച്ചു; ബുക്കിങ് തുടങ്ങി

എന്‍ട്രി ലെവല്‍ ഹാച്ച്ബാക്കുകളുടെ വിഭാഗത്തില്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഇതുവരെ എത്തിയിട്ടില്ല. ജെന്‍എക്‌സ് മോഡല്‍ വിപണിയിലെത്തുന്നത് സെമി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായിട്ടാണ്. സെഗ്മെന്റില്‍ വലിയ രാസമാറ്റം സൃഷ്ടിക്കാന്‍ ശേഷിയുള്ള നീക്കമാണിത്.

ഓട്ടോമാറ്റിക് നാനോ ജെന്‍എക്‌സ് അവതരിച്ചു; ബുക്കിങ് തുടങ്ങി

ഏറ്റവും പ്രധാനപ്പെട്ട ഒരു മാറ്റം, ടാറ്റ നാനോയ്ക്ക് ഇതാദ്യമായി തുറക്കാവുന്ന ബൂട്ട് ഘടിപ്പിക്കപെടുന്നു എന്നതാണ്. 110 ലിറ്റര്‍ അകസൗകര്യമുള്ളതായിരിക്കും ഈ ബൂട്ട്. നാനോയുടെ വില്‍പനയില്‍ അനുകൂലമായ വലിയ മാറ്റം കൊണ്ടുവരാന്‍ ഈ ബൂട്ടിന് സാധിക്കും!

ഓട്ടോമാറ്റിക് നാനോ ജെന്‍എക്‌സ് അവതരിച്ചു; ബുക്കിങ് തുടങ്ങി

ടാറ്റയുടെ ബോള്‍ട്ട്, സെസ്റ്റ് മോഡലുകളില്‍ കാണുന്ന അതേ 3 സ്‌പോക്ക് സ്റ്റീയറിങ് വീല്‍ ജെന്‍എക്‌സില്‍ ഘടിപ്പിക്കുമെന്നാണ് അറിയുന്നത്. സ്റ്റീയറിങ് വീലില്‍ മറ്റ് സ്വിച്ചുകളൊന്നും ഉണ്ടാകില്ല.

ഓട്ടോമാറ്റിക് നാനോ ജെന്‍എക്‌സ് അവതരിച്ചു; ബുക്കിങ് തുടങ്ങി

ഡാംസണ്‍ പര്‍പിള്‍, റോയല്‍ ഗോള്‍ഡ്, ഡാസില്‍ ബ്ലൂ, പേള്‍ വൈറ്റ്, മെറ്റോര്‍ സില്‍വര്‍, പേര്‍ഷ്യന്‍ റോസ് എന്നീ നിറങ്ങളിലാണ് ഇപ്പോള്‍ നാനോ ലഭിക്കുന്നത്. ഇതോടൊപ്പം പുതിയ സാന്‍ഗ്രിയ റെഡ് എന്ന നിറം കൂടി ചേർക്കുന്നുണ്ട്.

ഓട്ടോമാറ്റിക് നാനോ ജെന്‍എക്‌സ് അവതരിച്ചു; ബുക്കിങ് തുടങ്ങി

സ്മോക്കഡ് ഹെഡ്ലാമ്പാണ് നാനോ ജെന്‍എക്‌സിലുള്ളത്. ഇതും സെഗ്മെന്റിലാദ്യമാണ്. പുതിയ വീൽ കവറുകളോടെയാണ് നാനോ ജെന്‍എക്‌സ് വരുന്നത്. അലോയ് വീലുകളുടെ സാന്നിധ്യവുമുണ്ടാകും ഉയർന്ന പതിപ്പിൽ.

More from DriveSpark

Article Published On: Tuesday, April 28, 2015, 17:57 [IST]
English summary
Tata Nano GenX Bookings Open With Image Reveal and May Launch.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X