സെമി ഓട്ടോമാറ്റിക് ടാറ്റ നാനോ ലോഞ്ച് ചെയ്തു
ടാറ്റ നാനോ ജെന്‍എക്‌സ് മോഡല്‍ ഇന്ത്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്തു. പുതുക്കിയ ഡിസൈനോടെയും നിരവധി സാങ്കേതിക മാറ്റങ്ങളോടെയും വിപണിയിലെത്തുന്ന ഈ നാനോ മോഡലിനെ ആകാംക്ഷയോടെയാണ് രാജ്യം കാത്തിരുന്നത്.
സെമി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് അടക്കമുള്ള സംവിധാനങ്ങള്‍ ചേര്‍ത്താണ് ഈ വാഹനം വിപണിയിലെത്തുന്നത്. കൂടുതല്‍ വിശദമായി താഴെ വായിക്കാം.

വിലകള്‍
- എക്‌സ്ഇ: INR 1.99 ലക്ഷം
- എക്‌സ്എം: INR 2.29 ലക്ഷം
- എക്‌സ്ടി INR 2.49 ലക്ഷം
- എക്‌സ്എംഎ (AMT): INR 2.69 ലക്ഷം
- എക്‌സ്ടിഎ (AMT): INR 2.89 ലക്ഷം

മൈലേജ്
ടാറ്റ നാനോ ജെന്‍എക്‌സിന്റെ എഎംടി പതിപ്പ് ലിറ്ററിന് 21.9 കിലോമീറ്റര്‍ മൈലേജ് നല്‍കുന്നുണ്ട്. മാന്വല്‍ ഗിയര്‍ബോക്‌സ് ചേര്‍ത്ത് പതിപ്പ് നല്‍കുന്നത് 25.4 കിലോമീറ്റര്‍ മൈലേജാണ്. ഇന്ധനടാങ്കിന്റെ സംഭരണശേഷിയും വര്‍ധിപ്പിച്ചിരിക്കുന്നു. ഇപ്പോള്‍ 24 ലിറ്റര്‍ ഇന്ധനം സംഭരിക്കാം ഇതില്‍.

എന്‍ജിന്‍
624സിസി ശേഷിയുള്ള ട്വിന്‍ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് നാനോ ജെന്‍എക്‌സിലുള്ളത്. ഈ എന്‍ജിന്‍ 5500 ആര്‍പിഎമ്മില്‍ 38.19 പിഎസ് കരുത്തുല്‍പാദിപ്പിക്കുന്നു. 4000 ആര്‍പിഎമ്മില്‍ 51 എന്‍എം ആണ് ചക്രവീര്യം.

ഗിയര്‍ബോക്‌സുകള്‍
ഈ എന്‍ജിനോടൊപ്പം 4 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് ചേര്‍ത്ത പതിപ്പും 5 സ്പീഡ് ഓട്ടോമാറ്റഡ് മാന്വല്‍ ഗിയര്‍ബോക്‌സ് ചേര്‍ത്ത പതിപ്പും ലഭ്യമാണ്.

ഫീച്ചറുകള്‍
പുതുക്കിയ സ്റ്റീയറിങ് വീലാണ് നാനോ ജെന്‍എക്‌സിലുള്ളത്. നാല് സ്പീക്കറുകളോടു കൂടിയ ഒരു മ്യൂസിക് സിസ്റ്റം വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്നു. ബ്ലൂടൂത്ത്, യുഎസ്ബി കണക്ടിവിറ്റിയുണ്ട് ഈ മ്യൂസിക് സിസ്റ്റത്തില്‍. മുന്‍ കാബിനില്‍ പവര്‍ വിന്‍ഡോകളാണുള്ളത്. ശരാശരി ഇന്ധന ഉപഭോഗം കാണിക്കുന്ന മീറ്റര്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററില്‍ ചേര്‍ത്തിട്ടുണ്ട്. ഗിയര്‍ നില കാണിക്കുന്ന ഇന്‍ഡിക്കേറ്ററും വാഹനത്തില്‍ കാണാം. ഒരു ചാര്‍ജിങ് ഔട്‌ലെറ്റും ചേര്‍ത്തിട്ടുണ്ട്.


Click it and Unblock the Notifications








