ടാറ്റ നാനോ ജെന്‍എക്‌സ് മോഡലിന്റെ ടീസര്‍
'സ്മാർട് സിറ്റി കാറാ'യി മാറാനുള്ള ടാറ്റ നാനോയുടെ ശ്രമങ്ങൾക്ക് ഒരു വൻ വഴിത്തിരിവാണ് സംഭവിക്കാന്‍ പോകുന്നത്. നാനോ ജെൻഎക്‌സ് എന്ന പേരില്‍ വിപണിയിലെത്താനിരിക്കുന്ന പുതിയ സെമി ഓട്ടോമാറ്റിക് കാറിൻറെ ടീസര്‍ ചിത്രം ടാറ്റ പുറത്തുവിട്ടു.
നാനോ റെയ്‌ഞ്ച് കാറുകളില്‍ ഏറ്റവും സന്നാഹപ്പെട്ട മോഡലായിരിക്കും ഇത്. ഈ മോഡലില്‍ തുറക്കാന്‍ കഴിയുന്ന ബൂട്ട് ഘടിപ്പിച്ചേക്കുമെന്നാണ് അറിയുന്നത്.

പുറത്തുവന്നിട്ടുള്ള ടീസറില്‍ നിന്ന് രണ്ടു കാര്യങ്ങള്‍ വ്യക്തമായി വായിച്ചെടുക്കാം. ഒന്ന്, ഫ്രണ്ട്‌് ഗ്രില്ലിന്റെ ഡിസൈന്‍ മാറ്റമാണ്. വലിപ്പമേറിയ ഒരു 'സ്‌മൈലി' കാഴ്‌ചക്കാരിലേക്ക് പകരുന്നു ഈ ഗ്രില്‍. രണ്ടാമത്, പ്രൊജക്ടര്‍ ഹെഡ്‌ലാമ്പാണ്. ബോള്‍ട്ട് സെഡാനില്‍ നല്‍കിയതു പോലെ സെഗ്മെന്റില്‍ വിപ്ലവം തീര്‍ത്തു കൊണ്ട് നാനോയും പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുമായി വരാനുള്ള സാധ്യതയാണ് ടീസറില്‍ തെളിഞ്ഞു കാണുന്നത്. ഇക്കാര്യത്തില്‍ ഔദ്യോഗികമായ യാതൊരു ഉറപ്പും ഇപ്പോള്‍ ലഭ്യമല്ല എന്നുകൂടി പറയട്ടെ.
സെഗ്മെന്റില്‍ തന്നെ ആദ്യമായിരിക്കും സെമി ഓട്ടോമാറ്റി ഗിയര്‍ബോക്‌സ്. നിലവില്‍ സെസ്‌റ്റ് സെഡാനില്‍ മാത്രമാണ് ടാറ്റ സെമി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് നല്‍കുന്നത്.

110 ലിറ്റര്‍ സ്ഥലസൗകര്യമുള്ള ബൂട്ടാണ് വാഹനത്തിനുള്ളത്. ലിറ്ററിന് 21.9 കിലോമീറ്റര്‍ മൈലേജായിരിക്കും സെമി ഓട്ടോമാറ്റിക് നാനോ നല്‍കുക എന്നറിയുന്നു. നിലവിലുള്ള നിറങ്ങള്‍ക്കു പുറമെ സാന്‍ഗ്രിയ റെഡ് എന്ന പുതിയൊരു നിറംകൂടി നാനോയില്‍ നല്‍കും ടാറ്റ.


Click it and Unblock the Notifications








