ടാറ്റ പെലിക്കണ്‍; ആള്‍ട്ടോയെ എതിരിടാന്‍ 'വലിയ നാനോ!'

By Santheep

ഒരല്‍പം കൂടി ഗുണനിലവാരമുണ്ടെങ്കില്‍ ടാറ്റ നാനോയെ സ്വീകരിക്കാന്‍ തയ്യാറുള്ളവരാണ് ഇന്ത്യയിലെ വാഹനപ്രേമികളില്‍ വലിയ വിഭാഗവും. ടാറ്റയും ഇക്കാര്യം ഏതാണ്ട് മനസ്സിലാക്കിയിട്ടുണ്ട്. പത്തുനാലായിരം കോടി രൂപയുടെ നിക്ഷേപം നടത്തിയതിനു ശേഷം കൈ പൊള്ളിയതിന്റെ പരിഭ്രാന്തിയാവണം ടാറ്റയെ ഓരോ ചലനവും സുചിന്തിതമായിരിക്കണമെന്ന നിര്‍ബന്ധബുദ്ധിയിലെത്തിച്ചത്. നാനോയില്‍ വലിയ അനുകൂലമാറ്റങ്ങള്‍ വരുമെങ്കിലും കുറച്ച് സമയമെടുക്കുമെന്ന് പറയുന്നത് ഇക്കാരണത്താലാണ്.

ഗുജറാത്തിലെ സനന്ദില്‍ നാനോ കാര്‍ നിര്‍മിക്കുന്നതിനായി നിര്‍മിച്ച വമ്പന്‍ പ്ലാന്റ് ഇപ്പോള്‍ കാര്യമായ ഉപയോഗമില്ലാതെ കിടക്കുകയാണ്. പ്ലാന്റിന്റെ 20 ശതമാനം മാത്രമാണ് ഉപയോഗത്തിലുള്ളത്. ആഴ്ചയില്‍ മുന്നോ നാലോ ദിവസം മാത്രമാണ് ഉല്‍പാദനം നടക്കുന്നത്.

ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരമായി നാനോയുടെ മേല്‍ പുതിയ ചില പരീക്ഷണങ്ങളുമായി രംഗത്തുവരികയാണ് ടാറ്റ. നിലവിലുള്ള നാനോ കാറിനെക്കാള്‍ ഒരല്‍പം വലിപ്പം കൂടിയ ഒരു കാര്‍ നിര്‍മിക്കാനാണ് പദ്ധതി. നാനോയുടെ അതേ പ്ലാറ്റ്‌ഫോം കുറച്ചുകൂടി വലിച്ചുനീട്ടി ഉപയോഗിക്കും. വിപണിയില്‍ മാരുതി ആള്‍ട്ടോ ഹാച്ച്ബാക്കിനെ വെല്ലുവിളിക്കും ഈ 'വലിയ നാനോ'! കൂടുതല്‍ വിവരങ്ങള്‍ താഴെ വായിക്കാം.

ചിത്രങ്ങളിലൂടെ നീങ്ങുക.

ചിത്രങ്ങളിലൂടെ നീങ്ങുക.

Images are representational.

ടാറ്റ പെലിക്കണ്‍; ആള്‍ട്ടോയെ എതിരിടാന്‍ 'വലിയ നാനോ!'

പെലിക്കണ്‍ എന്നാണ് ഈ നാനോ അധിഷ്ഠിത ഹാച്ച്ബാക്കിന് പേര്. എക്‌സ്302 എന്ന പ്ലാറ്റ്‌ഫോമിലാണ് നിര്‍മാണ്. ഈ പ്ലാറ്റ്‌ഫോം തന്നെയാണ് ടാറ്റയുടെ നാനോ ഹാച്ച്ബാക്കില്‍ ഉപയോഗിച്ചിരിക്കുന്നത്. പുതിയ, വലിപ്പമേറിയ വാഹനത്തിനായി കുറെ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്നു മാത്രം.

ടാറ്റ പെലിക്കണ്‍; ആള്‍ട്ടോയെ എതിരിടാന്‍ 'വലിയ നാനോ!'

രണ്ട് എന്‍ജിനുകളാണ് പെലിക്കണ്‍ ഹാച്ച്ബാക്കിനായി ടാറ്റ തയ്യാറാക്കിയിരിക്കുന്നത്. ഒരു 800 സിസി ഡീസല്‍ എന്‍ജിനും ഒരു 1 ലിറ്റര്‍ എന്‍ജിനും പെലിക്കണില്‍ ഘടിപ്പിക്കും. ഡീസല്‍ എന്‍ജിന്‍ ടര്‍ബോചാര്‍ജര്‍ ചേര്‍ക്കാതെ വിപണിയിലെത്തുമെന്ന് തോന്നുന്നില്ല. ഈ വാഹനം വിദേശങ്ങളിലേക്ക് കയറ്റിവിടാനും ടാറ്റയ്ക്ക് പദ്ധതിയുണ്ട്.

ടാറ്റ പെലിക്കണ്‍; ആള്‍ട്ടോയെ എതിരിടാന്‍ 'വലിയ നാനോ!'

ഇന്ത്യയിലെ ഏറ്റവും വിലക്കുറവുള്ള ഡീസല്‍ കാറായിരിക്കും പെലിക്കണ്‍ എന്നൂഹിക്കാവുന്നതാണ്. 2016ല്‍ തന്നെ വാഹനം വിപണിയിലെത്തിയേക്കും. ഈ രണ്ട് എന്‍ജിനുകളും ടാറ്റ പുതുതായി വികസിപ്പിച്ചെടുത്തവയാണ്.

ടാറ്റ പെലിക്കണ്‍; ആള്‍ട്ടോയെ എതിരിടാന്‍ 'വലിയ നാനോ!'

മാരുതി ആള്‍ട്ടോ റെയ്ഞ്ച് കാറുകളുടെ വില്‍പന 20,000 യൂണിറ്റിന്റെ പരിസരത്തിലാണ്, മാസത്തില്‍. ഈ വില്‍പനയെ ഏതെങ്കിലും തരത്തില്‍ വെല്ലുവിളിക്കാന്‍ നിലവിലെ എന്‍ട്രിലെവല്‍ ഹാച്ച്ബാക്ക് നിര്‍മാതാക്കള്‍ക്കൊന്നും സാധിച്ചിട്ടില്ല. സന്നാഹങ്ങള്‍ മാത്രം കണക്കിലെടുത്താന്‍ ഇതിനുശേഷിയുള്ള ഏക കാര്‍നിര്‍മാതാവാണ് ടാറ്റയെന്നു പറയാം.

ടാറ്റ പെലിക്കണ്‍; ആള്‍ട്ടോയെ എതിരിടാന്‍ 'വലിയ നാനോ!'

എന്നാല്‍, എവിടെയെല്ലാമോ സംഭവിക്കുന്ന പിഴവുകള്‍ ടാറ്റയുടെ ഉല്‍പന്നത്തിന്റെയും സേവനങ്ങളുടെയും ഗുണനിലവാരം കുറയ്ക്കുന്നുണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കൊണ്ടുപിടിച്ച ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട് കമ്പനി. മാരുതി സുസൂക്കിയെ അപേക്ഷിച്ച് വളരെ കുറഞ്ഞ വിലനിലവാരത്തില്‍ പെലിക്കണ്‍ ലഭ്യമാക്കാന്‍ ടാറ്റയ്ക്ക് സാധിക്കും.

ടാറ്റ പെലിക്കണ്‍; ആള്‍ട്ടോയെ എതിരിടാന്‍ 'വലിയ നാനോ!'

ഇതേസമയം, ടാറ്റയുടെ കൈറ്റ് ഹാച്ച്ബാക്ക് നിരത്തുകളില്‍ ടെസ്റ്റ് ചെയ്തുവരുന്നുണ്ട്. ഈ വാഹനം ഇന്‍ഡികയ്ക്ക് പകരക്കാരനായാണ് വിപണിയിലെത്തുക. കൈറ്റിന്റെയും താഴെയായിരിക്കും പെലിക്കണിന്റെ സ്ഥാനം.

More from DriveSpark

Article Published On: Monday, January 19, 2015, 15:11 [IST]
English summary
Tata Pelican to take on Maruti Alto
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X