സെസ്റ്റിന് ആനിവേഴ്സറി പതിപ്പ്
ടാറ്റ സെസ്റ്റ് സെഡാൻ വിപണിയിലെത്തിയിട്ട് ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ ഒരു വർഷം തികഞ്ഞു. ഈ സംഗതി ഒന്നാഘോഷിക്കാമെന്ന് തീരുമാനിക്കുകയാണ് ടാറ്റ ചെയ്യുന്നത്. സെസ്റ്റിന് ഒരു ആനിവേഴ്സറി പതിപ്പ് പുറത്തിറക്കിയാണ് ആഘോഷം.
ഈ ആനിവേഴ്സറി പതിപ്പ് പെട്രോൾ, ഡീസൽ എൻജിനുകളിൽ ലഭിക്കുന്നതാണ്. സെസ്റ്റിന്റെ എക്സ്എംഎസ് വേരിയന്റിലാണ് ആനിവേഴ്സറി പതിപ്പ് വിപണിയിലെത്തുക.

സെപ്തംബർ മുതൽ ഒക്ടോബർ വരെയുള്ള കാലയളവിലാണ് സെസ്റ്റ് ആനിവേഴ്സറി പതിപ്പിന്റെ വിൽപന നടക്കുക. തെരഞ്ഞെടുക്കപെട്ട ഷോറൂമുകളിൽ മാത്രമേ ഇവ വിൽക്കൂ.
ആനിവേഴ്സറി പതിപ്പ് വിലകൾ
എക്സ്എംഎസ് പെട്രോൾ 5.89 ലക്ഷം
എക്സ്എംഎസ് ഡീസൽ 6.94 ലക്ഷം


Click it and Unblock the Notifications








