ഇലക്ട്രിക് ഓട്ടോറിക്ഷ കമ്പനി 80 ഡീലര്‍ഷിപ്പുകള്‍ തുറക്കും
ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ നിര്‍മിക്കുന്ന ടെറ മോട്ടോഴ്‌സ് ഇന്ത്യയില്‍ ബിസിനസ്സ് വിപുലീകരിക്കാന്‍ തയ്യാറെടുക്കുന്നു. രാജ്യത്തെമ്പാടുമായി 80 അംഗീകൃത ഡീലര്‍ഷിപ്പുകള്‍ തുറക്കാനാണ് കമ്പനിയുടെ പദ്ധതി. അടുത്ത വര്‍ഷം അവസാനമാകുമ്പോഴേക്ക് ഈ ഡീലര്‍ഷിപ്പുകളെല്ലാം പൂര്‍ണസജ്ജമാകണമെന്നാണ് ടെറ മോട്ടോഴ്‌സ് ആഗ്രഹിക്കുന്നത്.
ഇന്ത്യയില്‍ മികച്ച മുന്നേറ്റം നടത്താന്‍ കഴിയുമെന്ന ആത്മവിശ്വാസം കമ്പനിക്ക് വന്നതിന്റെ ഫലമാണ് ഈ പുതിയ ഡീലര്‍ഷിപ്പ്.

രാജ്യത്തെ റോഡുകളുടെ പരിതാപകരമായ അവസ്ഥയില്‍ ഉപയോഗിക്കാന്‍ പാകത്തിന് കരുത്തുറ്റ ബോഡിയാണ് ഈ വാഹനത്തിനുള്ളത്. മികച്ച ബാറ്ററി ശേഷിയുള്ള വാഹനങ്ങളാണിവ.
ടെറ മോട്ടോഴ്‌സിനെ സംബന്ധിച്ച് ഇന്ത്യ ഏറ്റവും പ്രധാനപ്പെട്ട ഒരു വിപണിയാണെന്ന് കമ്പനിയുടെ ഇന്ത്യന്‍ ഡയറക്ടര്‍ തെപ്പെയി സെകി പറഞ്ഞു.


Click it and Unblock the Notifications








